താൾ:Pattukal vol-2 1927.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
261


ചാവാനടുത്തവൻ വേളിയ്ക്കും മോഹിച്ചാ-
ലീവണ്ണമെല്ലാമനുഭവിയ്ക്കും
യൌവനമുള്ള പുരുഷനെ പ്രാപിപ്പാൻ
ദൈവം നിനക്കു വിധിച്ചില്ലല്ലോ
കണ്ണിനു കാഴ്ച കുറഞ്ഞു ചെവി കേളാ
പുണ്ണും നിറഞ്ഞു ശരീരമെല്ലാം
എങ്ങും നടപ്പാനെളുതല്ലെനിക്കിപ്പോ-
ളെങ്ങിനേ വെച്ചു പൊറുപ്പിയ്ക്കേണ്ടു
വീട്ടിലിരി‌്ക്കുന്നോർക്കുണ്മാനില്ലെങ്കിലോ
ഊട്ടിൽ നടന്നു ഭുജിച്ചുകൊള്ളാം
കാട്ടിലിരിക്കും നമുക്കെന്തോരാധാരം
കൂട്ടിലിരിയ്ക്കും കിളിയേപ്പോലെ
ആരാനും കൊണ്ടന്നു തന്നെങ്കിൽ ഭക്ഷിക്കാം
മല്ലെങ്കിൽ പട്ടിണിയെന്നേവേണ്ടു
എന്നെപ്പുലർത്തുവാന്ാളല്ല നീയിപ്പോൾ
നിന്നേപ്പുലർത്തുവാൻ ഞ്നും പോരാ
വിപ്രസ്ത്രീയാകും നിനക്കിന്നു ഭക്ഷിപ്പാൻ
ത്രിപ്രസ്ഥനോദനം പോരാ താനും
ചാമയുമില്ല തിനയുമില്ലിക്കാട്ടിൽ
മാമുനിമാർ തിന്നൊടുങ്ങിപ്പോയി
പാരം കുറഞ്ഞു ഫലമൂലവും പിന്നെ
ദൂരത്തു പോവാൻ നടന്നുകൂടാ
ശീലാവതി നിന്റെ ശീലം തരമല്ല
ബാലസ്വഭാവം ശമിച്ചില്ലൊട്ടും
നേരത്തു നാഴിയരി വെച്ച നൽകുവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/264&oldid=166194" എന്ന താളിൽനിന്ന് ശേഖരിച്ചത്