ധർമ്മാധർമ്മം ജാതിവിഭാഗതയെന്നിവയെല്ലാംതൈ തൈ
ഒന്നുമതങ്ങറിയാത്തവരല്ലയോ പണ്േ നിങ്ങൾ
കാട്ടുമൃഗങ്ങളെ സംസർഗ്ഗത്താൽ നിങ്ങൾക്കുള്ളു തൈതൈ
നാട്ടുനടപ്പുകളിങ്ങിനെ നിങ്ങളറിഞ്ഞീടുന്നു
ഇങ്ങിനെ ഫൽഗുണവചനം കേട്ടഥ പെരുവേടൻതാൻ
(തൈ തൈ
തിങ്ങിനരോം പൂണ്ടതുപോലെ പറഞ്ഞു തുടങ്ങി
നിന്നുടെ വംശവിശേഷാചാരപൌഢതയെല്ലാം
(തൈ തൈ
ഇന്നുനമുക്കിഹ നിശ്ചയമുണ്ടതു മതിയാവോളം
മുക്വത്തരുണിയുടെ മകനല്ലേ വേദവ്യാസൻ തൈ തൈ
മൂത്തച്ഛൻ തവ ധാരണയുണ്ടു നമുക്കിങ്ങുള്ളിൽ
അനുജന്മാരുടെ മാനിനിമാരേയവനും പുൽകി തൈതൈ
അതിലങ്ങുണ്ടായവരല്ലേ തവ താതന്മാരും
പിന്നെ വിശേഷാൽ പൊണ്ണനതാകിയ നിന്നുടെ പാ
പെണ്ണിനെ വേണ്ടാതുള്ളവനെന്നതുമാരറിയാത്തു(ണ്ഡു
പെണ്ണിനെ വേണ്ടാത്തവനും തന്നുടെ പെണ്മണിമാരും
(കൂടീ-
ട്ടൊന്നിച്ചടവികൾ തോറും നീളെ നടക്കും കാലം
എന്നെപ്പോലുള്ളവർ ചിലർ ചെന്നപ്പെണ്മണിമാരെ
(പുൽകി
നിന്നോടുകൂടൊരു നാലഞ്ചാളുകലുണ്ടായ്വന്നു
നാലഞ്ചാളും കൂടിയൊരുത്തിയെ വേട്ടവിേഷം കേട്ടാൽ
ബാലകർപ്പോലും പരിഹാസങ്ങൾല തുടങ്ങീടുന്നു
ഇങ്ങനെ നിങ്ങൾക്കുള്ള നടപ്പുകൾ പോകത്തിങ്കൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.