Jump to content

താൾ:Pattukal vol-2 1927.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
248
പാട്ടുകൾ

അതിമൂഢ! നീ മോഷണമെന്തിനു ചെയ്തിടുന്നു
ബാണംമോഷ്ടിക്കുന്നതിനോളം നാണക്കേടില്ലോന്നും
ആണുങ്ങൾക്കിതു യോഗ്യതയല്ല വിചാരിച്ചാലും
അമ്പുകളില്ലെന്നാകിൽനമ്മൊടുയാചിച്ചീടിഞാനൊ-
രമ്പതുനൂറു തരുന്നുണ്ടതിനൊരു സംശയമില്ല
പൊണ്ണാ!നീശരമോഷണമിങ്ങിനെ ചെയ്തിടുമ്പോൾ
                                             (നിന്റെ
കണ്ണുകൾകുത്തിയമർപ്പതിനിങ്ങോരു മടിയില്ലെതും
ദുർബുദ്ധേ!നീ നമ്മുടെ ബാണംമോഷ്ടിപ്പാനായ്ക്കൊണ്ടോ
ഇദ്ദിക്കിൽ വന്നിങ്ങിനെ നിന്നു തപം ചെയ്യുന്നു
വേടൻ ഗിരമുടനിങ്ങിനെ കേട്ൊരുസമയത്തിങ്കൽ
                                              (തൈ തൈ
കോപം പൂണ്ടഥ വിജയനുമവനോടിങ്ങിനെചൊന്നാൻ
{{നഎന്തെട വേടാ! നീയിങ്ങിനെയൊരു ഭയമില്ലാതെ
                                               (തൈ തൈ
എന്തെങ്കിലുമുരചെയ്യുന്നിതു തവ നാശമടുത്തോ?
തുമ്പില്ലാതെ പറഞ്ഞാൽ ഞ്നും മടികൂടാതെ നിന്റെ
ദന്തങ്ങൾക്കു ചവിട്ടും തരുമെന്നോർത്തീടേണം
വകതിരിവില്ലാതുള്ളൊരു മൂഢ! വേടാ! വേഗാൽ തൈ
                                               (തൈ
വനമതിലുള്ള കിഴങ്ങുകൾ തിന്നു നടന്നാലും നീ
കാട്ടുകിഴങ്ങുകൾ തിന്മാനല്ലാതൊന്നറിയാമോ
നിന്റെ കൂട്ടക്കാരും നീയും മറ്റിങ്ങെന്തിനുകൊള്ളും
ചണ്ടികൂട്ടം വന്നിഹശണ്ഠതുടങ്ങിയതോർത്താൽ തൈതൈ
മണ്ടിയ്ക്കേണം തല്ലു കൊടുത്തിഹ മടികൂടാതെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/252&oldid=166183" എന്ന താളിൽനിന്ന് ശേഖരിച്ചത്