താൾ:Pattukal vol-2 1927.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
244
പാട്ടുകൾ


യാത്രയായി മാമുനിമാർ കൈലാസാഗ്രേ ചെന്നു
നേത്രം മൂന്നുള്ളീശ്വരനോടോതി നിന്നാർ
ഉത്തരമതിനു നാഥനൊന്നു കല്പിച്ചീല
സത്വരം മുനികൾ ചെന്നു ദേവീമുമ്പിൽ
വൃത്താന്തമറിയിച്ചപ്പോൾ പാർവ്വതിയും ചെന്നു
ഭർത്താവോടു മന്ദമായിട്ടേവം ചൊന്നാൾ
കേൾക്കണം ഭർത്താവേ നാഥ ചന്ദ്രമൌലേ എന്റെ
വാക്യമേവം നീലകണ്ഠ നല്ലവണ്ണം|
ഇന്ദുചൂഡ നിന്നെ സേവിച്ചെത്രനാളുണ്ടിപ്പോൾ
ഇന്ദ്രസൂനുസവ്യസാചി വാണിടുന്നു
നിന്തിരുവുള്ളത്തിലേരാതെന്തൊന്നുള്ളു ലോകേ
എങ്കിലുമുണർത്തിയ്ക്കെന്നേ വന്നുകൂടു
കൌരവന്മാർ കാട്ടിടുന്ന കാലുഷ്യങ്ങൾ തീർപ്പാൻ
പാമുണ്ടവന്നു വഞ്ഛ മാനസത്തിൽ
ഊണുമില്ലുറക്കമില്ല കാണിപോലും നാഥ
പ്രാണൻപോലും വേണമെന്നുള്ളാശയില്ല
ഈശ വൈകാതങ്ങു ചെന്നു കർണ്ണവൈരിക്കിപ്പോൾ
പാശുപതമസ്തം നൽകിപ്പോന്നീടേണം
സുന്ദരിമാർ മൌലി തന്റെ വാക്യമേവം കേട്ടു
സമ്മോദേന ഗംഗകാന്തൻ ചൊന്നനേവം
സുന്ദരിമാർമൌലേ കാന്തേ കല്യാണാംഗി കേൾ നീ
ഉന്നതിമനസ്സിലേറ്റമുണ്ടവന്നു
നിർജ്ജരേന്ദ്രപുത്രനെന്നും
സജ്ജനപൂജിതനെന്നും ശക്തനെന്നും
ലക്ഷ്മീശൻ ശ്രീകൃഷ്ണൻ തന്റെ സഖ്യമുള്ളോനെന്നും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/248&oldid=166179" എന്ന താളിൽനിന്ന് ശേഖരിച്ചത്