താൾ:Pattukal vol-2 1927.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വേടയുദ്ധം
243


മന്മഥരസമില്ലാതെ വരുവാനെന്തവകാശം
പരിമളമേരിന കുസുമഗന്ധമിതരിയുന്നില്ലേ തൈതൈ
പരിചേറിന മമ നടനം കാൺകയിലാഗാരഹമില്ലേ തൈ
നല്ലൊരു രസികൻ നീയെന്നുള്ളതു കേൾപ്പുണ്ടല്ലോ തൈതൈ
നല്ലരിൽ മണിമാരല്ലയൊ ഞങ്ങൾ കുന്തികുമാര (തൈ
സാരസ്യാദിഗുണങ്ങൾ ഞങ്ങൾക്കില്ലെന്നുണ്ടോതൈതൈ
ആല്യസം തവ വരികയൊ സന്തതമുരചെയ്താലും
പന്തണിമുലമാരാകിയ ഞങ്ങടെ ചന്തം കാണ്മാൻ തൈ
                                                          (തൈ
സന്തതമിഹ തവ കണ്ണുമിഴിയ്ക്കുക വൈകീടാതെ
എന്തൊരു പരിഭവമുരചെയ്താലും മടീക്കൂടാതെ (തൈ
                                                      (തൈ
അയ്യോ ഞങ്ങൾ വലഞിതുപാരംഇന്ദ്രസുതകേൾ തൈ
പൊയ്യല്ലർജ്ജുന നിന്നുടെ ഹൃദയമിതെത്രകഠോരം.
ഇങ്ങിനെ ദേവാനഗനമാർ സവ്യസാചിതന്റെ
സന്നിതിയിൽ നിന്നങ്ങോരോ ലീലചെയ്തു
ഒന്നുങ്ങറിഞ്ഞതില്ല ഫൽഗുനൻ താൻ തൈ തൈ
തന്നുടെ തപോധൈർയ്യംകൊണ്ടെന്ന നേരം
ഇജ്ജനങ്ങൾ ചെയ്തതെല്ലാം വ്യർത്ഥമത്രെയെന്നു
ലജ്ജ പൂണ്ടു ദേവസ്ത്രീകൾ പോയ ശേഷം
അത്യുഗ്രതപസ്സുകൊണ്ടു താപസേന്ദ്രന്മാർക്കു-
ങ്ങത്യഗ്നിപിടിച്ച വണ്ണം ഖേദമുണ്ടായ്
ഇന്നുചെന്നുണർത്തിക്കേണംവ പാർവ്വതീശൻ|
തന്നോടെന്നുറച്ചു മാമുനിമാരൊത്തുകൂടി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/247&oldid=166178" എന്ന താളിൽനിന്ന് ശേഖരിച്ചത്