താൾ:Pattukal vol-2 1927.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
236
പാട്ടുകൾ


ലരുതരുതു വൈരം സദാ പുണ്യവാരിധേ
തവ കരുണയല്ലാതെ മറ്റൊന്നുമില്ല മേ
ഭുവനജനപൂജ്യനായുള്ള ഗുണാബുധേ
കുരുവൃഷഭവചനമഥ ശ്രുത്വാ ഹലായുധൻ
നരകരിപുപൂർവ്ജൻ ചൊല്ലി നാഗദ്ധ്വജം
അലമലമിതിന്നു നീ ചൊന്ന വാക്യാമഹോ
കലിഭവഖലേശ്വര കുരുകുലജ കേൾക്ക നീ
തവ മനസി വാഴുന്ന ധിക്കാരമൊക്കെയു
മവനിപരിപാലക ത്യക്ത്വാ വസിക്ക നീ
യദുകുലജ കുരുകുലജ സംഭാഷണേ വന്നു
വിദുരകൃപഗാംഗേയ ദ്രോണരും മെല്ലവെ
തരുണിമണി രേവതിവല്ലഭരാമനെ
വിരവിലഥ മാനിച്ചു ശാന്തനവാദികൾ
കുരുകുലജ വൃഷഭനൊടു യാത്രയും ചൊല്ലിട്ടു
നരകരിപുപൂർവജൻ ലക്ഷണാതന്നൊടും
നിജസഹജതനയനൊടുകുടവെ തൽക്ഷനം
നിജപുരമതും നോക്കി മെല്ലെ നടന്നുടൻ
മുനിവരരിൽ മുമ്പനായുള്ള ശ്രീനാരദ
നതികുതുകമോടിദം കണ്ടു സന്തോഷമായ്
തദനു സുരവൃദ്ധമോടെത്തു ശ്രീനാരദ
നദിതിസുതലോകം ഗമിച്ചു വാണീടിനാൻ
മഗധശിശൂപാലാദി മന്നവരൊക്കയും
സ്വഗൃഹസുഖമോടങ്ങു വാണിതു സർവരും
ഹരിതനയനാകിയ സാംബനോടുംകൂടി
ഹരിവരപരാക്രമൻ ചെന്നു ദ്വാരാപുരേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/241&oldid=166172" എന്ന താളിൽനിന്ന് ശേഖരിച്ചത്