ഉള്ളിൽ ശോകമിയന്നു പറഞ്ഞു
തരുണീമണിമാരുടെ ഗിരമുരഗകേതനൻ
പെരുകിയൊരു ഭയമൊടുടനാകർണ്ണ്യസത്വരം
തരുണിമണി ലക്ഷണാതനൊടു കൂടവേ
കുരുകുലനൃപാധിപൻ ചെന്നു കാരാഗൃഹേ
ഉരഗവരശായിതൻ പുത്രനാം സാംബനെ
പെരുകിയൊരു ബന്ധനാൽ വേർവ്വിടുത്തപ്പൊഴെ
വിരവൊടു കുളിപ്പിച്ചു ഗന്ധമാല്യാദിയാൽ
പരിച്ചിനൊടു കായസൌഖ്യം വരുത്തിത്തദാ
നിജതനയതനൊടും കൂടവെ സാംബനെ
ഭുജകകൊടി യദുവരനു നൽകിനാൻ തൽക്ഷണം
തദനു ധൃതരാഷ്ട്രൻ യദുവരപദാന്തികേ
മനസിയതിശോകമോടങ്ങു വീണീടിനാൻ
അമരവരതനയസഖി പൂർവ്വജന്തമ്പദേ
കുമതിവരവുംഗവൻ വീണു കേഴും വിധൌ
അസുരകുലഗുരുകുലജഗുരുസഖി രിപുപ്രിയ
സഹജജനകാഗ്രജപുത്രനെ നിർത്തിനാൻ
അതുപൊഴുതു കുരുവൃഷഭനാശു വിനീതനായ്
കരിധരപുരോഭുവി നിന്നു ചൊല്ലിടിനാൻ
മമ മതിവിമൂഢതാസംഭവാമൊക്കെയും
സുമതിവരവീര ക്ഷമിച്ചുകൊള്ളേണമേ
യദുവരാനമോസ്തു തേ പാഹി മാം സന്തതം
മുരമഥനപൂർവജ കാത്തുകൊള്ളെണമേ
കുരുകുലജ പാപിയായുള്ളോരടിയനി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.