താൾ:Pattukal vol-2 1927.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
234
പാട്ടുകൾ


പൊട്ടിഞെരിഞ്ഞൊരു ഭാഗേ വീണു
സുരകുലവരകരിഗാനിനിമാരാം
കുരുകലതരുണികൾ കേണുതുടങ്ങി
ഗിരികളുമവരിയുനബ്ലികളേഴു
മുരുതരമങ്ങു വിറച്ചു തുടങ്ങി
ശ്രോത്രമടച്ചഥ ധാത്രീശന്മാർ
ധാത്രിയിൽനിന്നഥ ധാത്രിയിൽ വീണു
കരിവരനികരം കൊണ്ടൊരു ഹരിതാ
നുരുതരകോപാൽ നിന്നതുപോലെ
മുരരിപുപൂവ്വജനാകിയ രാമൻ
കരിയുമെടുത്തുപിടിച്ചഥ നിന്നു
ഉരുതരകോപാൽ നിന്നതുനേരം
കരയും നാരികളുരുതരഭക്ത്യാ
ദിതിസംഭവസുതതനയാത്മജനുടെ
സുതരിപുപൂർവ്വജകോപം തിപ്പാൻ
വസുമകൾ തനയാത്മജനുടെ സുതനൊടു
ചലമിഴിമാരഥ ചെന്നു പറഞ്ഞു
മതിമുഖി രേവതിപതി കോപത്തെ
അതിവേഗ്നേ ശമിപ്പിക്കേണം
യദുക്കുലവരമണി തന്തിരുപാദേ
അതിവേഗേന ഗമിച്ചാലും നീ
ലക്ഷണതന്നൊടുക്കൂടെ സാംബം
ചക്ഷുശ്രവണാംശജനു കൊടുക്ക
കുരുവരവംശമശേഷമൊടുക്കും
വിരുതൻ മുരരിപുപൂവ്വജനറിക.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/239&oldid=166170" എന്ന താളിൽനിന്ന് ശേഖരിച്ചത്