ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
233
കൊണ്ടൽവർണ്ണാജ്ഞയാ പോയപോലെ
മല്ലർയ്യാഗ്രജൻ പോകുന്നനേര-
ത്തെല്ലാലോകവുമൊന്നു വിറച്ചു
മല്ലാരിയോടു യാത്രവഴങ്ങി
മെല്ലെ നാരദനും നടകൊണ്ടാൻ
ചെന്നു ഹസ്തിനം പുക്കതികോപാൽ
കുന്ദമന്ദാരസന്നിഭൻ രാമൻ
നന്ദനന്ദപൂർവ്വജം കണ്ടു
ദന്ദശുകദ്വിജാദികളെല്ലാം
ഒന്നും മാനിയാതെ നിന്നനേരം
വന്നു കോപം നിറഞ്ഞി വഴിഞ്ഞു
രാമനാഗതനായതു കണ്ടു
ഭൂമിപാലകന്മാരതികോപാൽ
ഗോപാലാഗ്രജം മനിപ്പതിനായ്
ഭൂപാലന്മാർക്കയോഗ്യമറിക
എന്നു നാഗദ്ധ്വജനോടു ചൊന്നാൻ
മന്നനാകിയ ചേദീശനപ്പോൾ
വന്ന കോപാൽ കരിയുമെടുത്തു
ദന്ദശുകേശ്വരാംശജനപ്പോൾ
ചെന്നു ഹസ്തിനത്തിന്നു കുളത്തി-
ട്ടൊന്നു നന്നായ്‌വലിച്ചതിരോഷാൽ
പ്രഥമപാദം സമാപ്തം
കുരുകുലവരമണി ഗുരുപുരമപ്പോൾ
പെരുകിയ കരികൊണ്ടൊന്നു കുലുക്കി
ഞെട്ടി വിറച്ചഥ ഹസ്തിനപുരവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.