ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
ലക്ഷണാ
സ്വയംവരം
കളമ്പാട്ട്
ശൂകകലമണിബാല ശാരിപ്പൈതലോ നീ അഗജപതിപദാബ്ജേ മോദമോടങ്ങു വാഴും സകലകഥകളേയും ചൊല്ലി മേറുന്ന തത്തേ പറയണമിനിയും നീ ലക്ഷണാതന്റെ ഭദ്രം അദ്രിജാസുതനായ ഗണേശൻ ഭദ്രം മേ സദാ നൽകുവാൻ വന്ദേ ഏണിലോചനേ വാണി സുശീലെ വാണിടെന്നുടെ നാവിൽ സദാ നീ ഗോപാബാലക ഗോപികാകാന്ത ഗോപിക്കേണമെന്നെ സദാകാലം നന്ദനന്ദന സുന്ദര പാഹി ഇന്തുചൂഡപ്രീയാരവിന്ദാക്ഷ നന്നായിരുന്നു ഗുരുവരന്മാരും മന്ദതതീർത്തനുഗ്രഹിക്കേണം വന്ദേ രാവണാരേ സദാ ഞാനു_ മിന്നു നിൻ പാദപങ്കേരുഹത്തെ വിഷ്ണു വന്നു ഭ്രമൌ ജനിച്ചൊരു കൃഷ്ണദ്വൈപായന തുണക്കേണം
വൈശമ്പായനനായ മുനിയും
വൈഷമ്യത്തെ കളഞ്ഞു രക്ഷിക്ക നാരദാദികളായ മുനികൾ
29

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.