താൾ:Pattukal vol-2 1927.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

പാട്ടുകൾ
224


ച്ചാർയ്യനോടും യദുനാഥൻ നാഗരിരാമായണാഖ്യമിതിൽ നാഗപദ്യം മുന്നിൽനീക്കി വായുസുതബലം ചൊന്നെരിതിൽ വായുപദ്യം വരയോളം രണ്ടാമത്തക്ഷരം നോക്കിക്കണ്ടാ_ ലുണ്ടാക്യവനെ ഗ്രഹിക്കാം കാടുണ്ടിതിലെന്നിരിക്കൽ നല്ല പാടവമുള്ളവർ തീർക്ക ഇക്കഥാനിത്യവും ഭക്ത്യാ കേൾക്കിൽ മിക്കതും പാപം നശിക്കും മുക്തിയും സാധിക്കുമത്രയല്ല നിത്യസൌഖ്യങ്ങളുമുണ്ടാം ശ്രീരാമശ്രീകൃഷ്ണഭക്തരായ മാരുതി താർക്ഷ്യകാരുണ്യാൽ ഇത്ഥംപറഞ്ഞു കിളിപ്പൈതലു_ മുത്ഥായ വേഗം പറന്നു. നിർജ്ജരാരിവൃന്ദ വന്ദ്യമായ ധൂർജ്ജടിപാദേ വസിച്ചാൾ നാരായണായ നമസ്തേ സദാ നാരായണായ നമസ്തേ.

ചതുർത്ഥപാദം സമാപ്തം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/229&oldid=166160" എന്ന താളിൽനിന്ന് ശേഖരിച്ചത്