Jump to content

താൾ:Panchavadi-standard-5-1961.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90

ദേവസ്വം ജോലി ധാരാളം ഉണ്ടായിരുന്നെങ്കിലും നന്താവനത്തിലേയും പഞ്ചവടിയിലേയും കാര്യങ്ങളിൽ അവന്റെ ശ്രദ്ധ കുറഞ്ഞില്ല. അവിടത്തെ കാര്യങ്ങൾ ചടയനും രാഘവൻ കൂടി ഉണ്ടായിരുന്നാലത്തെപ്പോലെ മാക്കോതയും കൂടി എത്രയും ജാഗ്രതയോടെ നടത്തിക്കൊണ്ടിരുന്നു. അവൻ സ്നേഹപൂർവം ഉപദേശങ്ങൾ നൽകി ഉൽസാഹിപ്പിക്ക മാത്രമേ രാഘവൻ ചെയ്യേണ്ടതായിരുന്നുള്ളൂ. പഞ്ചവടിയിലെ തെങ്ങുകളെല്ലാം വളന്നു സമൃദ്ധിയായി കാൽ വരിനിരന്നു നിൽക്കുന്നതു് നയനാനപ്രദമായ ഒരു കാഴ്ചയായിരുന്നു. അവിടത്തെ വാഴത്താപ്പു ഹനുമാന്റെ കദളീവനത്തെയും അതിശയിച്ചിരുന്നു. ചേന, കാച്ചിൽ മുതലായ കിഴങ്ങു വർഗ്ഗങ്ങളുടെ കൃഷിയും വളരെ സമൃദ്ധിയായിത്തീർന്നിരുന്നു. പഞ്ചവടിയിലെ പൂന്തോട്ടം മുഗൾ ചക്രവത്തിമാരുടെ ആരാമങ്ങ ളേയും അതിശയിക്കത്തക്കവിധം ഭംഗിയായി സംരക്ഷിക്കപ്പെട്ടിരുന്നു. പഞ്ചവടിയിൽ താമസക്കാരായ പറയയുടെ ചിലവിനു ആവശ്യമുള്ളതെല്ലാം എടുത്തുകൊണ്ടു് ശേഷം ക്ഷേത്രത്തിലേക്കു അയച്ചുകൊള്ളണമെന്നു രാഘവൻ ഏൎപ്പാടുചെയ്തിരുന്നതിനാൽ ക്ഷേത്രത്തിൽ പാവപ്പെട്ടവർ നടത്തിവന്ന സദ്യ മുതലായവ ചിലവൊന്നും കൂടാതെ പൂവാധികം ഭംഗിയായി നടന്നുതുടങ്ങി.

പറയരുടെ ആവശ്യത്തിനായി പഞ്ചവടിയിൽ രാഘവൻ നടത്തിവന്നിരുന്ന നിശാപാഠശാല. ചടയൻ തന്നെ നിർവിഘ്നമായി നടത്തിവന്നു. പുറമേനിന്നു അവിടെ വിദ്യാൎത്ഥികളായി വന്നവരുടെ സംഖ്യയും വൎദ്ധിച്ചു.

പഞ്ചവടിക്കു സമീപം ഓരോ ഏക്കർ ഭൂമിവീതം അണ്ണാവിയുടെ പൂൎണ്ണസമ്മതപ്രകാരം പറയൎക്കു പതിച്ചു കൊടുത്തു. അവിടം അവരുടെ ഒരു കോളനി ആക്കിത്തീർ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/94&oldid=220836" എന്ന താളിൽനിന്ന് ശേഖരിച്ചത്