ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പത്തൊൻപതാം അദ്ധ്യായം


ഷഷ്ടിപൂർത്തികഴിഞ്ഞു തീൎത്ഥയാത്ര പുറപ്പെട്ട ആശാൻ അധികം താമസിയാതെ മടങ്ങിവരാമെന്നു പറഞ്ഞിരുന്നുവെങ്കിലും സംവൽസരങ്ങൾ അഞ്ചു കഴിഞ്ഞിട്ടും ആശാൻ മടങ്ങിവന്നില്ല, ഏതെല്ലാം പുണ്യസ്ഥലങ്ങളാണു് അദ്ദേഹം സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെടാൻ നിവൃത്തിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വദേശമേതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ, അവിടെപ്പോയി അന്വേഷിക്കുവാനും ആൎക്കും കഴിഞ്ഞില്ല. ഇന്നുവരും നാളെവരും, എന്നിങ്ങനെ എണ്ണിയെണ്ണി ദിവസങ്ങളും മാസങ്ങളും സംവൽസരങ്ങളും കഴിഞ്ഞു. ഇങ്ങനെ കഴിഞ്ഞ അഞ്ചു സംവൽസരങ്ങൾക്കിടയിൽ രാമപുരത്തുണ്ടായ പരിവൎത്തനങ്ങൾ അൽഭുതാവഹങ്ങളായിരുന്നു.

മാധവനെ ദേവസ്വം മനേജരായും രാഘവനെ അസിസ്റ്റന്റായും ഇതിനിടയിൽ നിയമിച്ചു കഴിഞ്ഞിരുന്നു. ദേവസ്വം റിക്കാർഡുകളൊക്കെ കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്നതിനാൽ അതൊക്കെ ശരിയാക്കുന്നതിനു വളരെ പ്രയാസങ്ങൾ നേരിട്ടു. ദേവസ്വം സംബന്ധിച്ച ഈ സകല ജോലികളും രാഘവൻ ഒരു സംവൽസരംകൊണ്ടു പൂൎത്തിയാക്കി.

ദേവസ്വത്തിന്റെ സൎവ ആവശ്യങ്ങളും ധാരാളച്ചിലവിൽ നിൎവഹിക്കത്തക്കവണ്ണം മുതലെടുപ്പും വർദ്ധിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/93&oldid=224389" എന്ന താളിൽനിന്ന് ശേഖരിച്ചത്