ന്റെ വടക്കരുകിൽ മദ്ധ്യഭാഗത്തായി ഒരു ഉയൎന്നു തടം ഉണ്ടാക്കിയിരുന്നതിൽ വളരെ മനോഹരമായി നിമ്മിക്കപ്പെട്ടിരുന്ന ഒരു വലിയ എണ്ണച്ഛായാപടം ഭംഗിയുള്ള ചട്ടക്കൂട്ടിലാക്കി പുഷ്പമാല്യങ്ങളെക്കൊണ്ട് അലങ്കരിച്ച് വച്ചിരുന്നു. രാമപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അനുകരണമാണു ആ പടത്തിൽ കണ്ടതു്. എന്നാൽ ക്ഷേത്രത്തിലെ ബിംബങ്ങളേക്കാൾ ജീവനും ചൈതന്യവുമുള്ള രൂപങ്ങളായിരുന്നു പടത്തിലുണ്ടായിരുന്നത്. ഭഗവാൻ ദിവ്യ തേജോരൂപം കണ്ടപ്പോൾ അണ്ണാവിയുടേയും, ഭാര്യയുടേയും, മക്കളുടേയും കൈകൾ അവ രറിയാതെ തന്നെ മുകളീകൃതങ്ങളായി. പടങ്ങളുടെ സ്വല്പം മുമ്പിലായി ഇരുവശങ്ങളിലും സ്വണ്ണം പോലെ തിളങ്ങുന്ന രണ്ടു നിലവിളക്കുകൾ ഇരുന്നു എരിഞ്ഞു ആ രൂപങ്ങളുടെ തേജസ്സ് വദ്ധിപ്പിക്കുന്നുണ്ട്. അവിടെ കൂടിയിരുന്ന എട്ടുപത്തു ഭവനക്കാരുടെ ഹൃദയാന്തർഭാഗത്തിൽനിന്നും പുറപ്പെട്ട പ്രകൃതി മധുരമായ ആ ഗാനത്തിനു അസുലഭമായ ആസ്വാദ്യത ഉണ്ടായിരുന്നു. പാട്ടവസാനിച്ചപ്പോൾ ഭജനക്കാർ എല്ലാവരും എഴുന്നേറ്റ് അവരുടെ മുമ്പിൽ ശേഖരിച്ചിരുന്ന സുഗന്ധപുഷ്പങ്ങൾ വാരി ഭഗവൽ പാദങ്ങളിൽ അൎപ്പിച്ചു സാഷ്ടാംഗപ്രണാമം ചെയ്തു.
ഇങ്ങനെ ഭജനം അവസാനിപ്പിച്ചുകൊണ്ട് ഭജനക്കാർ തിരിഞ്ഞു നോക്കിയപ്പോഴാണു അണ്ണാവിയും മറ്റും നിൽക്കുന്നതു കണ്ടതു്.
അണ്ണാവി എത്രയും ശാന്തസ്വരത്തിൽ ഓരോരുത്ത