Jump to content

താൾ:Panchavadi-standard-5-1961.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
86

മൈ--"ഇതെല്ലാം ആശാന്റെ തോട്ടത്തിൽ തന്നെ ഉണ്ടാകുന്നതാണെങ്കിൽ ആശാൻറ തോട്ടം എനിക്കൊന്നു കാണണമല്ലോ”

ആ--“ഇന്നിവിടെ താമസിച്ചു നാളെ തോട്ടമെല്ലാം നടന്നുകണ്ട് മടങ്ങിപ്പോയാൽ പോരെ അച്ഛാ? ഈ മുററത്തും ആ പന്തലിന്റെ താഴെയും വിരിച്ചിരിക്കുന്ന വെൺമണൽ കണ്ടതിൽ അവിടെക്കിടന്നുറങ്ങുവാൻ എനിക്കു കൊതി തോന്നുന്നു."

ഇങ്ങനെ പറഞ്ഞുകൊണ്ട് മൈഥിലി ഓടി മുറ്റത്തിറങ്ങി "മാണിക്യം എവിടെ” എന്നു ചോദിച്ചു. മാണിക്യത്തെ അവിടെയെങ്ങും കണ്ടില്ല. സാവധാനത്തിൽ എല്ലാവരും മുററത്തിറങ്ങി, ആശാൻ പൂന്തോട്ടത്തെ ശോഭിപ്പിച്ചുകൊണ്ടിരുന്ന ചന്ദ്രപ്രകാശം നോക്കി നിൽക്കുമ്പോൾ ദൂരെയെവിടെയോ നിന്നു പുറപ്പെട്ട സംഗീതധ്വനി അവരുടെ കാതുകളിൽ വന്നു മുഴങ്ങി. എല്ലാവരും രാത്രിയിലെ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്ന ആ സംഗീതമാധുരിയിൽ അല്പനേരം ലയിച്ചുനിന്ന അണ്ണാവി ചോദിച്ചു: "ഇതെവിടെനിന്നാശാനെ ഈ ദിവ്യസംഗീതം കേൾക്കുന്നതു?"

ആ--“അതു രാഘവൻ പഞ്ചവടിയിലുള്ള ഭജന മഠത്തിൽ നിന്നു പുറപ്പെടുന്നതാണു്. നമുക്കു വേണമെങ്കിൽ അങ്ങോട്ടുപോകാം."

എല്ലാവരും പുഞ്ചവടിയുടെ മദ്ധ്യത്തിലുണ്ടായിരുന്ന ഭജനമഠത്തിലേയ്ക്കും പുറപ്പെട്ടു. മഠത്തോടടുക്കുന്തോറും അവിടെ നടന്ന സ്തോത്രഗാനങ്ങൾ ശ്രദ്ധിക്കുവാനല്ലാതെ ഒന്നും സംസാരിക്കാൻ ആൎക്കും തോന്നിയില്ല. മഠത്തി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/90&oldid=220840" എന്ന താളിൽനിന്ന് ശേഖരിച്ചത്