Jump to content

താൾ:Panchavadi-standard-5-1961.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
85

ഉമ്പി. ഒരു കുപ്പി തെളിഞ്ഞ ചെറുതേൻ കൊണ്ടുവന്നു എല്ലാവരുടേയും മലർപ്പൊടിയിൽ കുറേശ്ശ ഒഴിച്ചുകൊടുത്തു. വീണ്ടും മുറിക്കകത്തു കടന്നു കൂടകളിൽ സംഭരിച്ചു വച്ചിരുന്ന മധുരനാരങ്ങ, മാതളപ്പഴം ഇവയും കൊണ്ടു വന്നു ഓരോന്നും എല്ലാവരുടേയും മുമ്പിൽ വച്ചിട്ട് ആശ്രമത്തിനു വെളിയിൽ ഇറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് ചൂടുമാറിയിട്ടില്ലാത്ത പാലും കൊണ്ടുവന്നു കാണാതെതന്നെ പഞ്ചസാരയും എല്ലാവർക്കും ആവശ്യം പോലെ കൊടുത്തു. ഈ വിഭവപൂണ്ണമായ സൽക്കാരത്തിൽ അണ്ണാവിക്കും മറ്റുമുണ്ടായ സംതൃപ്തിയും ആനന്ദവും അനിർവചനീയമായിരുന്നു. സൽക്കാരത്തിനുപയോഗപ്പെടുത്തിയ വിഭവങ്ങളുടെ വൈശിഷ്ട്യത്തെക്കുറിച്ച് അണ്ണാവി ഭാഷയോടു ഇങ്ങനെ പ്രസംഗിച്ചു. തുടങ്ങി:--

"വലിയ പ്രഭുക്കന്മാരുടെ മന്ദിരങ്ങളിൽപ്പോലും ഇത്ര വിശിഷ്ടവിഭവങ്ങൾ മുൻകൂട്ടി കരുതിവയ്ക്കാതെ അതിഥികൾക്കു നൽകുന്നതിനു സാധിക്കുന്നതല്ല. ഇവിടെ ഉള്ളവർ അഞ്ചോ ആറോ പറയരാണു ഇത്ര വളരെ വിഭവങ്ങൾ ആശാനു വേണ്ടി കരുതി വയ്ക്കേണ്ട ആവശ്യവും ഇല്ല. പിന്നെയിതെല്ലാം നാം വന്നപ്പോൾ തയാറായിരുന്നതു എങ്ങനെയെന്നു എനിക്കു മനസ്സിലാകുന്നില്ല."

മീനാക്ഷിയമ്മ--“നാം ഇങ്ങോട്ടു വരുന്ന വിവരം ആശാൻ നേരത്തേ അറിഞ്ഞതാണല്ലോ. അതുകൊണ്ടു, ആരെയോ അയച്ചു. ആശാൻ ഇതൊക്കെ ഒരുക്കിവച്ചതായിരിക്കും. (തിരിഞ്ഞു, ആശാനോട്) അങ്ങനെയല്ലേ ആശാനേ?"

ആശാൻ--"ഇതെല്ലാം ഇവിടെത്തന്നെ ഉണ്ടാകുന്നതാണു പുറമെനിന്നും ഒന്നും വാങ്ങി ശേഖരിച്ചിട്ടില്ല."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/89&oldid=220844" എന്ന താളിൽനിന്ന് ശേഖരിച്ചത്