Jump to content

താൾ:Panchavadi-standard-5-1961.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
83

കളയുന്നു? ഞാനതു നല്ലവണ്ണം തിരുകിത്തരാം” എന്നു പറഞ്ഞു മൈഥിലി പൂ എടുത്തു മുമ്പിലത്തേക്കാൾ ഭംഗിയായി തിരുകിവച്ചു.

അനന്തരം മൈഥിലി മാണിക്യത്തിന്റെ കൈയ്ക്കു പിടിച്ചുകൊണ്ട് "അച്ഛാ, ഞങ്ങളുടെ മാണിക്യത്തെ കണ്ടോ" എന്നു പറഞ്ഞു അവളെ അണ്ണാവിയുടെ അടുക്കൽ വലിച്ചുകൊണ്ടുചെന്നു.

അണ്ണാവിയും ഭാര്യയും, മകനും, മകളും മാണിക്യത്തിന്റെ ചുറ്റും കൂടി, അവളെ ഏതോ ഒരു വിശേഷ സാധനം കാണുംപോലെയുള്ള കൗതുകത്തോടെ നോക്കിക്കൊണ്ടു നിന്നശേഷം, തിരിഞ്ഞു ആശാനോടു പറഞ്ഞു:- “ആശാനെ ഇതാശാനും രാഘവനും കൂടി തേച്ചുമിനുക്കിയെടുത്ത ഒരു മാണിക്യം തന്നെയാണ്. എന്റെ മാടത്തിൽ കിടന്നപ്പോൾ ഇതിനിത്ര മാറ്റുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല. കുമാരനാശാൻ പറഞ്ഞതു വളരെ ശരിയാണു്.

"തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും രത്നങ്ങൾ ഭാരതാംബേ
താണുകിടക്കുന്നു നിൻ കുക്ഷിയിൽ, ചാണ
കാണാതെ ആറേഴു കോടിജനം"

ആശാനും രാഘവനും കൂടി രാമപുരത്തുള്ള ഈ രത്നങ്ങളെ തേച്ചുമിനുക്കുവാൻ ആരംഭിച്ചിരിക്കുന്ന ശ്രമത്തിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഞാൻ ചെയ്തു തരുന്നതിനും തയാറാണു്.

അനന്തരം എല്ലാവരും നന്താവനത്തിലേയും കയറിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/87&oldid=220846" എന്ന താളിൽനിന്ന് ശേഖരിച്ചത്