Jump to content

താൾ:Panchavadi-standard-5-1961.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
82

കറുപ്പ്. അതുകൊണ്ട് രാഘവന്റെ പെങ്ങളായിരിക്കയില്ല.

രാ--"മൈഥിലി എന്തിനു തൎക്കത്തിനു നോക്കുന്നു? മൈഥിലി സൂക്ഷിച്ചു നോക്കുക ആ പെൺകുട്ടി ഏതെന്ന്"

ആ കുട്ടിയെ അടുത്തുചെന്നു നോക്കുവാൻ മൈഥിലി മുമ്പോട്ടു നടന്നപ്പോൾ ആ കുട്ടി പരിഭ്രമിച്ചു പുറകോട്ടു മാറിത്തുടങ്ങി. മൈഥിലി അടുത്തു ചെല്ലുന്തോറും പെൺകുട്ടി അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. മീനാക്ഷിയമ്മയും ആ കുട്ടി ആരെന്നറിയാൻ കൗതുകമുണ്ടാകയാൽ അവരും മുന്നോട്ടു നടന്നു. പെൺകുട്ടി പരിഭ്രമിച്ചു. “അയ്യോ!" എന്നു പറഞ്ഞു നടുങ്ങിക്കൊണ്ടു പുറകോട്ടു മാറി. സന്ധ്യ മയങ്ങിയിരുന്നു. പെൺകുട്ടി പരിഭ്രമിക്കുന്നതുകണ്ട്, മീനാക്ഷിയമ്മ ചോദിച്ചു: “നീ എന്തുകപെണ്ണേ, പേടിച്ചു പുറകോട്ടുമാറുന്നതു്? നീ അവിടെ നില്ല്, നിന്നെ ഞാനൊന്നു കാണട്ടെ."

പെ-“ഞാൻ മാണിക്യം ആണേ."

മീ --"(കൗതുകവിസ്മയങ്ങളോടുകൂടി) മാണിക്യമേ! നീ അവിടെ നില്ല്. നിന്നെ ഞാൻ ഒന്നു അടുത്തു കണ്ടോട്ടെ."

അമ്മയും മകളും അടുത്തുചെന്നു. മാണിക്യം ആശ്ചൎയ്യസംഭ്രമങ്ങളോടുകൂടി കണ്ണുകൾ വിശാലമായി തുറന്നു മീനാക്ഷിയമ്മയുടെ മുഖത്തു നോക്കിക്കൊണ്ടുനിന്നു. മൈഥിലി അടുത്തുചെന്നു മാണിക്യത്തിന്റെ പൂ ചൂടിയിരുന്ന കൊണ്ടയിൽ പിടിക്കാൻ ഭാവിച്ചു. അവൾ പേടിച്ച് “അയ്യോ! ഞാൻ പൂ അങ്ങു എടുത്തുകളയാം എന്നു പറഞ്ഞു.

മൈ--(ചിരിച്ചുകൊണ്ട്) പൂ എന്തിനു എടുത്തു

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/86&oldid=220850" എന്ന താളിൽനിന്ന് ശേഖരിച്ചത്