Jump to content

താൾ:Panchavadi-standard-5-1961.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാസനയും അഭിരുചിയും നോക്കി ഞാൻ പറഞ്ഞതാണു് അവനു സുഖമായിട്ട് അവൻെറ ഹിതം കൂടി അറിഞ്ഞു നിശ്ചയിച്ചാൽ മതി. രാമായണം വായന ഏതായാലും ഗോവിന്ദനാശാനെത്തന്നെ ഏൽപ്പിക്കാം. അതു മുടക്കേണ്ടാ."

അ-“അതു അങ്ങനെ ആവാം. രാഘവൻെറ പുതുവൽ ദേഹണ്ണം എന്തായി? അവൻ കിടപ്പിലായിപ്പോയതുകൊണ്ട് ആ ജോലി മുടങ്ങിപ്പോയാൽ, അവൻ സുഖപ്പെട്ടെഴുന്നേൽക്കുമ്പോൾ അവനു അതൊരു വിഷാദകാരണമായിരിക്കും. അതിനു നമുക്കു ഏർപ്പാടു ചെയ്യണം. രാഘവനു ഒരു പറക്കുട്ടിയുണ്ടെന്നു ആശാൻ പറഞ്ഞല്ലോ. അവനു എന്തു പ്രായം വരും?

ആ-“അവനു രാഘവൻെറ പ്രായം തന്നെ."

രാഘവൻെറ പുതുവലിനെക്കുറിച്ചും, അവിടെ അവൻ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ ദേഹണ്ണത്തെക്കുറിച്ചും ആശാനും, അണ്ണാവിയും ദീർഘമായ ഒരു സംഭാഷണം നടന്നു. രാഘവൻ ജ്ഞാനസമ്പാദനത്തിലോ, കൎഷകവൃത്തിയിലോ അധഃകൃതോദ്ധാരണത്തിലോ ഏതിലാണു അധികം താല്പമെന്നു അണ്ണാവി വിസ്മയിച്ചു. ആശാനും അണ്ണാവിയും തമ്മിൽ വീണ്ടും രാഘവൻെറ സ്വഭാവഗുണത്തേയും, പരിശ്രമശീലത്തേയും, പുതുവൽ കാൎയ്യത്തെയുംകുറിച്ചു ദീർഘമായ ഒരു സംഭാഷണം നടന്നു.



"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/72&oldid=220834" എന്ന താളിൽനിന്ന് ശേഖരിച്ചത്