Jump to content

താൾ:Panchavadi-standard-5-1961.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചെടുത്തുകൊണ്ടു്, വേപഥ വോടുകൂടി, അവൾ വേഗത്തിൽ ആശാന്റെ അടുക്കലേക്കു പോയി.

അന്നുവൈകിട്ട് നാലു മണിയായപ്പോൾ, അണ്ണാവി ഡാക്ടരേയും കൊണ്ടുവന്നു. ഡാക്ടർ എന്തോ ചില ഔഷധങ്ങൾ ശരീരത്തിൽ ചില സ്ഥാനങ്ങളിൽ കുത്തിവച്ചു. കുറെ കഴിഞ്ഞപ്പോൾ ശരീരത്തിൽ കുറേശ്ശേ ചൂടുണ്ടായിത്തുടങ്ങി. ബാഹ്യമായ ചില ഉപചാരങ്ങൾ ഡാക്ടർ കൂടിയിരുന്നു നടത്തി. നാലഞ്ചു നാഴികയിരുട്ടിയപ്പോൾ, രാഘവൻ കണ്ണുതുറന്നു. എങ്കിലും ബോധം ലേശമുണ്ടായിരുന്നില്ല.

രാഘവൻ രോഗശയ്യയിലായതിന്റെ ഏഴാം ദിവസംമാത്രമേ രോഗം ആയുശ്ചോരമല്ലെന്നു ഉറപ്പു പറയാൻ ഡാക്ടർമാൎക്കും കഴിഞ്ഞുള്ളൂ. എന്നാൽ അത്യധികമായ ക്ലേശം കൊണ്ട് സിരാചക്രം ക്ഷീണിച്ചിരുന്നതു നേരെ ആയി പൂർവ്വസ്ഥിതിയിൽ ആരോഗ്യവാനായിത്തീരാൻ കുറെ ദിവസങ്ങൾ വേണ്ടിവരുമെന്നു ഡാക്ടർ അഭിപ്രായപ്പെട്ടതിനാൽ, അവനു പൂൎണ്ണാരോഗ്യം ലഭിക്കുന്നതുവരെ രോഗശുശ്രൂഷയ്ക്കു തൃപ്തികരമായ ഏർപ്പാടുകൾ അണ്ണാവി ചെയ്തു. രോഗശുശ്രൂഷയോടുകൂടി. രോഗശുശ്രൂഷയോടുകൂടിത്തന്നെ, രാഘവൻ ചെയ്തുവന്ന ജോലികളുടെ നിവിൎഘ്നമായ നടത്തിപ്പിനുവേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നു് അണ്ണാവി നിശ്ചയിച്ച് ആശാനോടു പറഞ്ഞു: "രാഘവനു സുഖമായിട്ട് അവനെ ദേവസ്വംഭരണം പരിചയിപ്പിച്ചു് ഒരു നല്ല ശമ്പളം കൊടുത്തു മാനേജരായി നിയമിക്കണമെന്നു ഞാൻ വിചാരിക്കുന്നു."

ആ -- "അവനു് ഉദ്യോഗത്തേക്കാൾ അവൻെറ പുതുവൽ ദേഹണ്ണമായിരിക്കും അധികം ഇഷ്ടം. അവൻെറ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/71&oldid=220833" എന്ന താളിൽനിന്ന് ശേഖരിച്ചത്