Jump to content

താൾ:Panchavadi-standard-5-1961.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66

ളൊക്കെ അവനെ രക്ഷിക്കാൻ വേണ്ട ശുശ്രൂഷകൾ ചെയ്യുന്നതു നീ കാണുന്നില്ലേ?"

മൈ--“അച്ഛാ, രാഘവനില്ലായിരുന്നു എങ്കിൽ, അണ്ണൻ ശവംതന്നെയും നമുക്കു കാണാൻ കിട്ടുമായിരുന്നോ?"

അണ്ണാ--"മകളേ, നീ പറയുന്ന കാര്യം എനിക്കും, നിന്റെ അമ്മയും, ഇവിടെയുള്ളവർക്കെല്ലാവൎക്കും നല്ല ഓർമ്മയുണ്ട്."

മൈ--"രാഘവനു ബോധക്കേടായിട്ട് ഇപ്പോൾ 21 മണിക്കൂറായി. നമ്മുടെ ശുശ്രൂഷകൊണ്ടു ഇതേവഒരെ ഒരു ഫലവുമുണ്ടായില്ല. തണുപ്പു വൎദ്ധിച്ചുവരുന്നു എന്നു വൈദ്യൻ പറയുകയും ചെയ്യുന്നു."

ആശാ--"ശരിയാണ് മൈഥിലി പറഞ്ഞത്. നാം ഇങ്ങനെ സംഭാഷണം ചെയ്തു സമയം കളയരുത് . നമ്മുടെ വൈദ്യരുടെ ശ്രമങ്ങൾകൊണ്ട് വലിയ ഫലമൊന്നും കാണുന്നില്ല. ഡാക്ടറെ വിളിക്കാൻ ആളയക്കുന്നതിനു ഇനി ഒട്ടും താമസിച്ചുകൂടാ"

അണ്ണാ--"ഡാക്ടറെ കൊണ്ടുവരുന്നതിനു ഞാൻ തന്നെ പോകാം” (അണ്ണാവി പുറത്തിറങ്ങി)

മൈ--"ആശാനെ എന്നോടു പരമാൎത്ഥം പറയണം. രാഘവൻ ജീവിക്കുമോ?"

ആ-“എല്ലാം ഭഗവാൻ നിശ്ചയം പോലെ വരട്ടെ!"

മൈഥിലി ഒന്നും മിണ്ടാതെ മൗനമായി നിന്നു. അവൾ ചിന്താമഗ്നയായി വീണ്ടും രാഘവന്റെ അടുക്കൽ ചെന്നുനോക്കി അവൾ തന്നെ രാഘവന്റെ പാദത്തിൽ സ്പർശിച്ചുനോക്കി. മഞ്ഞുകട്ടി പോലെ തണുത്തിരുന്ന പാദങ്ങളിൽ നിന്നു ക്ഷണത്തിൽ കൈ വലി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/70&oldid=220874" എന്ന താളിൽനിന്ന് ശേഖരിച്ചത്