ന്നും കണ്ടപ്പോൾ ആശാൻ ധൈര്യം ആസകലം അസ്തമിച്ചു. സ്വന്തം പ്രാണനെ തൃണപ്രായമായി കരുതി, തന്റെ പുത്രൻ ജീവനെ രക്ഷിച്ച രാഘവനോടു തനിക്കുള്ള കൃതജ്ഞത കാണിക്കാൻ അത്യത്സാഹ ഭരിതനായി നിന്നിരുന്ന അണ്ണാവിയും യോഗ്യനായ ബാലൻറ ജീവിതം സംശയഗ്രസ്തമായി കാണപ്പെട്ടപ്പോൾ ഉണ്ടായ പരവശത അവർണ്ണനീയമായിരുന്നു. മൈഥിലിയുടെ അവസ്ഥയോ? അണ്ണന്റെ ജീവനു അപായമില്ലെന്നറിഞ്ഞപ്പോൾ മുതൽ, അണ്ണാവിയുടേയും അണ്ണന്റെയും, തന്റെയും ജീവനേക്കാൾ രാഘവന്റെ ജീവനാണു അവൾക്കധികം വിലയേറിയതെന്നു തോന്നിത്തുടങ്ങിയത്. ആദ്യത്തെ രാത്രിയിൽ ആശാനും അണ്ണാവിയും എത്രതന്നെ നിർബന്ധിച്ചിട്ടും അവളുടെ അമ്മ എത്രതന്നെ വാത്സല്യത്തോടു കൂടി ശാസിച്ചിട്ടും അവൾ ഒരു പോളക്കണ്ണടച്ചില്ല. പ്രഭാതമായതുമുതൽ, അവൾ അത്യധികം ആധിയോടു കൂടിയും, എന്നാൽ യാതൊരു പരിഭ്രമവും കൂടാതെയും, രാഘവൻ കട്ടിലിനു സമീപം ചെന്നു അവൻറ മുഖത്തു തന്നെ ഇമവേട്ടാതെ നോക്കിക്കൊണ്ടുനിന്നു. മൈഥിലിയുടെ മനോവ്യഥ കണ്ടറിഞ്ഞ ആശാൻ മനസ്സലിഞ്ഞ്, അവളെ കൈയും പിടിച്ചു അടുത്ത ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോഴേയ്ക്കും അണ്ണാവിയും അവിടെ എത്തി.
ആശാൻ--"മൈഥിലി, രാഘവൻ ജീവിക്കയില്ലെന്നു വിചാരിച്ചാണോ നീ അവനെ ഇത്ര സൂക്ഷിച്ചു നോക്കുന്നതു ?"
മൈ--"രാഘവൻ ജീവിക്കയില്ലെന്നും ആരു പറഞ്ഞു?"
അണ്ണാ-"ജീവിക്കയില്ലെന്നാരും പറഞ്ഞില്ല. ഞങ്ങ