Jump to content

താൾ:Panchavadi-standard-5-1961.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2

നിൽ കാണുന്നുണ്ട്. ഈ ബാലൻ ആരായിരിക്കാം? എത്രയോ ബാലന്മാർ വഴിയമ്പലങ്ങളിലും മാളികകളൂ ടെയും പീടികകളുടെയും പുറംതിണ്ണകളിലും കിടന്നു ഉറങ്ങൂന്നുണ്ടു്. ആരെങ്കിലും അവരെക്കുറിച്ചു അന്വേഷി ക്കാറുണ്ടോ? നമുക്കു ഈ ബാലൻ ആരെന്നന്വേഷിക്കാം.
അനാഥനായ ബാലൻ! അന്നു പകൽ അവൻ പട്ടിണി ആയിരുന്നു. പകൽ മുഴുവൻ വഴിനടന്നു് ക്ഷീണിച്ചു വൈകുന്നേരമായപ്പോൾ അവൻ തുമ്പക്കാട്ടെ വഴിയമ്പലത്തിൽ എത്തി. അവിടത്തെ കിണറ്റിൽ നിന്നു സന്ധ്യക്കുള്ള കുളിയും കഴിച്ചു്, ക്ഷീണംപോകാൻ അവൻ ആ ആൽത്തറയിൽ കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഇളംകാറ്റും ഇലകളുടെ മൎമ്മരവും അവനെ താരാട്ടി ഉറക്കി.
രാത്രിയുടെ ഒന്നാമത്തെ യാമം കഴിഞ്ഞു. നടയ്ക്കാവിൻ പടിഞ്ഞാറെ അറ്റത്തുനിന്ന് ഒരു ശബ്ദം കേട്ടു തുടങ്ങി. പൂവത്തൂരാവിയുടെ അമാലന്മാരുടെയും ഭൃത്യന്മാരുടെയും ശബ്ദമാണു . അണ്ണാവി അന്നു രാവിലെ ഒരു കച്ചേരിക്കാൎയ്യമായി പോയിരുന്നു. രാമപുരം ദേവ സ്വത്തിന്റെ കൈവശത്തെയും ഭരണത്തെയും കുറിച്ചു പ്രമാദമായി നടന്നുവന്ന ഒരു വ്യവഹാരത്തിന്റെ വിധി അന്നാണു് പറഞ്ഞതു് .കേസ് ജയിച്ചതുനിമിത്തം അദ്ദേഹം മാത്രമല്ല ഭൃത്യന്മാരും സന്തോഷംകൊണ്ട് മദിച്ചിരുന്നു. അവർ വഴിയമ്പലത്തിൽ എത്തി മഞ്ചലിറക്കി. വിശ്രമത്തിനായി അണ്ണാവി പുറത്തിറങ്ങി.
ആൽത്തറയിൽ ഉറങ്ങിക്കിടന്ന ബാലൻറ മുഖ കാന്തികണ്ടു അണ്ണാവി അൽഭുതപ്പെട്ടുപോയി.അല്പ നേരം കഴിഞ്ഞു, ദയാലുവായ അദ്ദേഹം അനാഥനെന്നു തോന്നിയ ആ ബാലനെ ഉണൎത്താൻ പതുക്കെ വിളിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/6&oldid=220296" എന്ന താളിൽനിന്ന് ശേഖരിച്ചത്