താൾ:Pancharathram Nadakam 1928.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒന്നാമങ്കം


ഒന്നാമൻ‌:—അയ്യേ, ബാലചാപലം കാണിച്ചുകഴിഞ്ഞു!

കത്തും യൂപം ലസിപ്പൂ ക്ഷിതിയുടെ കനക-
ക്കയ്യു പോലിങ്ങ;ടുപ്പി-
പ്പീലാ ചൈത്യാഗ്നി ലോകാഗ്നിയെ: വൃഷലകനെ
ക്ഷോണി ദേവൻ കണക്കേ;
വേകുനീലേറെ വേദിപ്പുറ,മിഹചുഴുലെ-
പ്പച്ചയാം ദൎഭമൂലം;
പ്രാഗ്വംശത്തിൽകടപ്പൂ പുകയിതു: നളിന-
പ്പൊയ്കയിൽക്കുംഭി പോലെ.


രണ്ടാമൻ:— ശരിതന്നെ.
അഗ്നിയെ, യഗ്നിഭയത്താ-
ലുഴറിയിതാ, വിപ്രർ കൊണ്ടുപോരുന്നു:
ഭോഷപ്പെട്ട കുലത്തിൽ
ജ്ഞാരിഭായൽ ജ്ഞാതിയെപ്പോലേ.


മൂന്നാമൻ:— ഇതാ, നിങ്ങൾ മറ്റൊന്നു നോക്കുവി
ൻ!
നെയ്യിൻവണ്ടി ദഹിയ്ക്കുന്നു

വെള്ളം കോരിയൊഴിയ്ക്കിലും:

൬. യൂപം=യജ്ഞസ്തംഭം. ചൈത്യം=യജ്ഞസ്ഥാനം. ലോകാഗ്നി=സാധാരണത്തിച്ച്. വൃഷലകൻ=ശുദ്രൻ. പ്രാഗ്വാംശം=ഹോമാഗൃഹത്തിന്നു കിഴക്കായി യജ്വാക്കൾക്കും മറ്റുമിരിപ്പാനുള്ള ഗൃഹം.

൭. ജ്ഞാതി=മായാദി.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/8&oldid=206975" എന്ന താളിൽനിന്ന് ശേഖരിച്ചത്