താൾ:Pancharathram Nadakam 1928.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പഞ്ചരാത്രം നാടകം


രണ്ടാമൻ:— ഭവാൻ പറഞ്ഞതു ശരിയാണ്.

ഹവ്യത്താൽ പരിതൃപ്തനഗ്ന സുരർതൻ
വക്ത്രം; ദ്വിജഃശ്രഷ്ഠരോ
ദ്രവ്യത്താൽ; പശുപക്ഷിമാനുഷരുമി-
ന്നൊട്ടുക്കു സംതൃപ്തരായ്;
ഇവ്വണ്ണം നൃപനന്മ നീളെ രസമായ്
ഘോഷിയ്ക്കുമിപ്പൊരിടം
ദിവ്യന്മാരുടെ ലോകമൊക്കെയതിലം-

ഘിച്ചു ഗുണഃശ്രണിയാൽ.
(൪)


മൂന്നാമൻ:— ഇതാ, പൂജ്യന്മാരായ ബ്രാഹ്മണർ,

കാൽത്താരിൽ ക്ഷിതിപാലർതൻ മൃദുതല-
പ്പാവേശിയോരെത്രയും
ശാസ്ത്രാഭിജ്ഞർ, വയോധികസ്ഥിതിയിലും
സ്വാദ്ധ്യായബദ്ധവൃതർ,
വാൎദ്ധക്യത്തിലിയന്നമെയ്യയവൊടും,
ശിഷ്യൻ്റെ തോളത്തു കൈ
ചേൎത്തുഗ്രദ്വിപവൃദ്ധർ പോലെ, വടിയും

കുത്തിഗ്ഗമിയ്ക്കുന്നതേ.


എല്ലാവരും:— ഉണ്ണികളെ, ഉണ്ണികളെ, അവഭൃഥസ്നാനം കഴിയും മുമ്പേ നിങ്ങൾ തീ കൊളുത്തിക്കളയരുതേ!


൪. അഗ്നിമുഖാ വൈ ദേവാഃ എന്നു വേദം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/7&oldid=206968" എന്ന താളിൽനിന്ന് ശേഖരിച്ചത്