താൾ:Pancharathram Nadakam 1928.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം


യ്ക്കുവാൻ ഭാവിച്ചപ്പോൾ, ഒരു ശബ്ദം കേൾക്കുന്നതു പോലെ തോന്നുന്നത്? ആട്ടെ, നോക്കാം. [അണിയറയിൽ] അമ്പോ, കുരുരാജാവിൻ്റെ യജ്ഞസമൃദ്ധ!
സൂത്രധാരൻ:— ശരി, മനസ്സിലായി.

അരചന്മാരഖിലൊനുഃ
പുരമൊടുമൊന്നിച്ചു വന്നുചേൎന്നു മുദാ,
കുരുപതിദുൎയ്യോധനനുടെ
തിരുയജ്ഞമിതാ, നടക്കുന്നു.

(൨)


(പോയി)
സ്ഥാപന കഴിഞ്ഞു.

[അനന്തരം മൂന്നു ബ്രാഹ്മണർ പ്രവേശിയ്ക്കുന്നു]

എല്ലാവരും:— അമ്പോ, കുരുരാജാവിൻ്റെ യജ്ഞസമൃദ്ധി! ഒന്നാമൻ:— ഇവിടെയാകട്ടേ,

കാശം പൂത്തവ പോലെയായ് ദിശകൾ വി-

പ്രോച്ഛിഷ്ടമാം ചേറിനാൽ,
ഹോമത്തിൻപൂകയാൽ പരക്കെയൊഴിവായ്
വൃക്ഷങ്ങൾതൻ പൂമണം,
മാന്മട്ടായി പുലിപ്രജം, മലകളിൽ
സ്സിംഹങ്ങളും ശാന്തരായ്,
മന്നൻ ദീക്ഷ വഹിച്ചാറുലകുമി-

ക്കൊന്നിച്ചു ദീക്ഷിച്ചിതോ!


(൩)



൩. ദീക്ഷ=യജ്ഞവ്രതം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/6&oldid=206964" എന്ന താളിൽനിന്ന് ശേഖരിച്ചത്