താൾ:Pancharathram Nadakam 1928.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭഷ്മർ:- ഈ ദുർയ്യോധനൻ, ധനാപഹാരാലൊരുയർച്ച നേടി, വൈരപ്രിയംകൊണ്ടപകീർത്തി ചാർത്തീ, ഇപ്പോളവൻ താനിതു മട്ടു ധർമ്മം ചെയ്തുല്ലസിയ്ക്കുന്നിതു പുണ്യവാനായ്! () (അനന്തരം ദുർയ്യോധനനും, കർണ്ണനും, ശകുനിയും പ്രവേശിയ്ക്കുന്നു.) ദുർയ്യോധനൻ:-- ഇവൻ ശ്രദ്ധാവാനായ്, മയി ഗുരുജനം പ്രീത, മുലകം സുവിശ്വസ്തം; നില്പായ് ഗുണ;-മപായശ- സ്സസ്തമിതമായ്, മരിച്ചേ വിണ്ണേറൂ മനുജരിതി ഭോ- ഷ്കോതലിതു: മ- റെറാരേടത്തല്ലാ വിണ്ണ;-തു മികവാടൊ- ക്കുന്നതിഹ താൻ. () കർണ്ണൻ:-- ഗാന്ധാരീനന്ദന, ഇവിടുന്നു ന്യായ്യമായി സമ്പാദിച്ച ധനത്തെ ദാനംചെയ്യുന്നതു യുക്തം തന്നെയാണ്. എന്തുകൊണ്ടെന്നാൽ, മയി = എങ്കൽ. സുവിശ്ചസ്തം = നന്നായി വിശ്വസിച്ചത്. അപയശസ്സ് = ദുഷ്കീർത്തി. ഇഹതാൻ = ഇവിടെത്ത

ന്നെ (ഈ ലോകത്തിൽ തന്നെ.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/14&oldid=207897" എന്ന താളിൽനിന്ന് ശേഖരിച്ചത്