താൾ:Pancharathram Nadakam 1928.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാണങ്ങൾ പോലാശു പറന്നുപോയി പൊത്താകുമുൾമ്മെയ്യിലെഴും ഖഗങ്ങൾ. () ഒന്നാമൻ:-- ശരി തന്നെ. ഒരുണക്കമരത്താൽ,പ്പൂ- മരങ്ങൾ നിറയും വനം, നിലകെട്ടുള്ളാരുവനാൽ കുലം പോലെരിയുന്നുതേ. രണ്ടാമൻ:-- മഖദഹനൽദ്ദഹിയ്ക്കും മുളകളിതാ കാറ്റു തട്ടിയിളകുകയാൽ ഉയരുന്നു താഴുന്നു: നരരുടെഭാഗ്യങ്ങളെപ്പോലേ. () മൂന്നാമൻ:-- അങ്ങു പറഞ്ഞതു ശരിയാണ്. വേകുന്നുതടിമേൽ ശുഷ്ക- വല്ലി ചുറ്റിയൊരി മരം: ദുഷ്കുകുലച്ചാച്ചയിൽശ്ശിഷ്ടൻ സ്ത്രീദോഷാലെന്നപോലവേ, ഒന്നാമൻ:-- ലതാനികുഞ്ജംചെടിപൊന്തയെത്തീ- ക്കാടാകുമാഹാരമശിച്ചു പാരം, മഖദഹനൻ = യാഗാഗ്നി,

ശിഷ്ടൻ = നല്ലവൻ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/10&oldid=207893" എന്ന താളിൽനിന്ന് ശേഖരിച്ചത്