താൾ:Padya padavali 7 1920.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൮
പദ്യപാഠാവലി-ഏഴാംഭാഗം

 മൂലോകനായകൻമേവിനിന്നീടുന്ന
 പാലാഴിതന്നിൽഞാൻചെല്ലുന്നേരം
 "ഗാഥയെക്കൊണ്ടിവൻപാതകംപൂണ്ടോരെ
 പൂതന്മാരാക്കിനാൻനീതിയാലെ.
 നിൎഗ്ഗതിപൂണ്ടുള്ളവൃക്ഷങ്ങൾക്കെല്ലാമേ
 സൽഗതിനൽകിനാൻഗാഥകൊണ്ടെ
 ഭക്തന്മാരായുള്ളോരുത്തമന്മാരുടെ
 ചിത്തവും കാലെകുളുർപ്പിച്ചുടൻ
 ഭക്തിയെത്തന്നെയുംനൽകിനിന്നീടിനാ-
 നുത്തമഗാഥയെക്കൊണ്ടുതന്നെ
 ചാരത്തുകൊള്ളേണംപാരാതെയെന്നായി
 ദ്വാരസ്ഥനാമിവന്തന്നെയിപ്പോൾ
 ദാസനായ്ക്കൊൾകയുംവേണ"മെന്നിങ്ങനെ
 ദൂതരായ്‍നിന്നവർചൊന്നനേരം,
 അമ്പിനോടങ്ങിനെകേട്ടുകേട്ടേഷഞാൻ
 തമ്പുരാൻമുമ്പിലുംചെന്നുപിന്നെ
 "പാലിച്ചുകൊള്ളേണംപാരാതെയെന്നെനീ
 നീലക്കാൎവണ്ണരേകൈതൊഴുന്നേൻ"
 എന്നിവചൊല്ലിവണങ്ങിനിന്നീടുന്നോ-
 രെന്നുടെമേനിമേലിങ്ങിതപ്പോൾ
 കാർവർണ്ണന്തന്നുടെകണ്ണിൽനിറഞ്ഞൊരു
 കാരുണ്യവാരിയെത്തൂകുകയാൽ
 കോൾമയിൎക്കൊണ്ടൊരുമേനിയുമായി ഞാ-
 നാമോദംമേളിച്ചുമേവുന്നേരം
 "ദാസനായുള്ളതൊവന്നുതായൊല്ലൊനിൻ
 ഗാഥയെനിൎമ്മിക്കകൊണ്ടുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/72&oldid=205804" എന്ന താളിൽനിന്ന് ശേഖരിച്ചത്