താൾ:Padya padavali 7 1920.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൭
പദ്യപാഠാവലി-ഏഴാംഭാഗം

 6 എന്തിന്നലിഞ്ഞുഗുണധോരണിവച്ചുനിന്മേ-
 ലെന്തിന്നതാശുവിധിയേവമപാകരിച്ചു?
 ചിന്തിപ്പതാരരിയസൃഷ്ടിരഹസ്യ?മാവ-
 തെന്തുള്ളു ഹാ!ഗുണികളൂഴിയിൽനീണ്ടുവാഴാ.
 7 സാധിച്ചുവേഗമഥവാനിജജന്മകൃത്യം
 സാധിഷ്ടർപൊട്ടിഹസദാനിശിപാന്ഥപാദം
 ബാധിച്ചുരൂക്ഷശിലവാൾവതിൽനിന്നുമേഘ-
 ജ്യോതിസ്സുതൻക്ഷണികജീവിതമല്ലികാമ്യം?
 8 എന്നാലുമുണ്ടഴലെനിക്കുവിയോഗമോൎത്തി-
 ട്ടിന്നത്രനിൻകരുണമായകിടപ്പുകണ്ടും
 ഒന്നല്ലിനാമയി? സഹോദരമല്ലി?പൂവേ!
 ഒന്നല്ലികയ്യിഹരചിച്ചതുനമ്മയെല്ലാം?
 9 ഇന്നീവിധംഗതിനിനക്കയി! പോകുപിന്നൊ-
 ന്നൊന്നായ്ത്തുടൎന്നുവരുമാവഴിഞങ്ങളെല്ലാം.
 ഒന്നിന്നുമില്ലനില, യുന്നതമായകുന്നു
 മെന്നല്ലയാഴിയുമൊരിക്കൽനശിക്കുമോൎത്താൽ
10 അംഭോജബന്ധുവിത! നിന്നവശിഷ്ടകാന്തി-
 സമ്പത്തെടുപ്പതിനണഞ്ഞുകരങ്ങൾനീട്ടി;
 ജൃംഭിച്ചസൗരഭമിതാകവരുന്നുവായു,
 സംപൂർണ്ണമായഹഹനിന്നുടെദായഭാവം
11 ഉല്പന്നമായതുനശിക്കു, മണുക്കൾനിൽക്കു,-
 മുല്പന്നനാമുടൽവെടിഞ്ഞൊരുദേഹിവീണ്ടും;
 ഉല്പത്തികൎമ്മഗതിപോലെവരുംജഗത്തിൽ
 കല്പിച്ചിടുന്നിവിടെയിങ്ങിനെയാഗമങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/68&oldid=205410" എന്ന താളിൽനിന്ന് ശേഖരിച്ചത്