താൾ:Padya padavali 7 1920.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൬
പദ്യപാഠാവലി-ഏഴാംഭാഗം

 എന്മനംതന്നിലേസന്തതംതോന്നുന്നി-
 തംബികാതൻപ്രപദങ്ങൾരണ്ടും

കൃഷ്ണഗാഥ ചെറുശ്ശേരിനമ്പൂതിരി




൩൨


ഒരു വീണപൂവു്.




(ഒന്നാംഭാഗം)


 1 ഹാ!പുഷ്പമേ! അധികതുംഗപദത്തിലെത്ര
 ശോഭിച്ചിരുന്നിതൊരുരാജ്ഞി കണക്കയേനീ,
 ശ്രീഭൂവിലസ്ഥിരയസംശയ,മിന്നു നിന്റെ-
 യാഭൂതിയെങ്ങു, പുനരെങ്ങുകിടപ്പിതോൎത്താൽ?
 2 ലാളിച്ചുപെറ്റലതയൻപൊടുശൈശവത്തിൽ
 പാലിച്ചുപല്ലവപുടങ്ങളിൽവച്ചുനിന്നെ,
 ആലോലവായുചെറുതൊട്ടിലുമാട്ടി, താരാ-
 ട്ടാലാപമാൎന്നുമലരേ! ദലമൎമ്മരങ്ങൾ.
 3 പാലൊത്തെഴും പുതുനിലാവിലലംകുളിച്ചും
 ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
 നീലീലപൂണ്ടിളയമൊട്ടുകളോടുചേൎന്നു
 ബാലത്വമങ്ങനെ കഴിച്ചിതു നാളിൽനാളിൽ.
 4 ശീലിച്ചുഗാനമിടചേൎന്നുശിരസ്സുമാട്ടി-
 ക്കാലത്തെഴും കിളികളോടഥമൗനമായ് നീ,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/64&oldid=205296" എന്ന താളിൽനിന്ന് ശേഖരിച്ചത്