താൾ:Padya padavali 7 1920.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൫
കാർത്യായനി

 ന്നാനന്ദംപോന്നങ്ങിറങ്ങിനേരെ
 പോകത്തുടങ്ങുന്നഭോഗികളെന്നത്രേ
 ബാഹുക്കൾതന്നെഞാനൂഹിക്കുന്നു.
 മെത്തിയെഴുന്നൊരുയൌവ്വനമാകുന്ന
 മത്തേഭംതന്നുടെമസ്തകങ്ങൾ
 കൊങ്കകളായിട്ടുകണ്ടതെന്നിങ്ങനെ
 അംകരിച്ചീടുന്നിതെന്നുള്ളത്തിൽ
 ശ്യാമളമായൊരുരോമാളിയാകുന്ന
 കോമളത്തുമ്പിക്കൈകാൺകയാലെ.
 കുംഭിതൻതുമ്പിക്കൈനിൻതുടകണ്ടല്ലോ
 കുമ്പിട്ടുപോരുന്നതിന്നുമിപ്പോൾ
 ദേവിതൻചാരുകണംകഴൽനേരൊത്തു
 മേവിനിന്നീടണം മെങ്ങൾകണ്ഠം
 എന്നങ്ങുചിന്തിച്ചു ചന്ദ്രക്കലാധരൻ
 തന്നുടെസേവയെ ചെയ്വതിന്നായ്
 നിർജനമായൊരുകാനനം തന്നിൽപോയ്
 ഷഡ്ജവുംപാടിനൽകേകിജാലം
 കുറ്റമറ്റീടുന്ന നൃത്തമാടീടുന്നു
 മറ്റൊന്നും ചിന്തിച്ചിട്ടല്ലചൊല്ലാം
 നാകികൾ മൌലിയിൽതാവിനിന്നീടുന്ന
 നാഗമഹാമണിജാലങ്ങളിൽ
 പാരമുരുമ്മിയെഴുന്നുനിന്നീടുമ-
 പ്പാദനഖങ്ങൾ തന്നംശുജാലം
 മീതെവഴിഞ്ഞു പരന്നതുകാണുമ്പോൾ
 ശ്വേതമായുള്ളൊരു കൂൎമ്മമെന്നു്

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/63&oldid=205253" എന്ന താളിൽനിന്ന് ശേഖരിച്ചത്