താൾ:Padya padavali 7 1920.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൪
പദ്യപാഠാവലി-ഏഴാംഭാഗം

 മീനങ്ങളെന്നല്ലോചൊല്ലേണ്ടുന്നു
 ആനനകാന്തിയായ് മേവിനിന്നീടുന്ന
 മാനിനിക്കൻപിനോടാടുവാനായ്
 ഉല്ലസിച്ചീടുന്നപൊന്നൂയലെന്നേയ
 മ്മല്ലക്കുഴകളെച്ചൊല്ലുന്നുഞാൻ:
 ചോരിവായയൊരുചെന്തൊണ്ടിതൻകനി
 ചാരത്തുകണ്ടതുകൊത്തുവാനായ്
 മെല്ലവേചെല്ലുന്ന പൈങ്കിളിച്ചുണ്ടെന്നേ
 ചൊല്ലുവാൻതോന്നുമീ നാസകണ്ടാൽ
 ചോരിവാതന്നോടു നേരായിച്ചെന്നപ്പോൾ
 പാരാതെതോറ്റൊരു ചെമ്പരത്തി
 മേലെയെന്നുള്ളൊരു കൈതവംതന്നാലേ
 മാലുറ്റുഞാലുന്നു കാണ്കപാപം
 മാറത്തുചേരുന്നൊരാരത്തെക്കണ്ടിട്ടു
 നേരിട്ടുചൊല്ലൊല്ലായെന്നുനണ്ണി
 ഓഷ്ഠങ്ങൾ രണ്ടും മറച്ചുനിന്നീടുന്നു
 വാട്ടമറ്റീടുമദ്ദന്തങ്ങളെ
 പുഞ്ചിരിയെന്നതോ ചന്ദ്രികചെഞ്ചമ്മേ-
 അഞ്ചാതെചൊല്ലാമതെല്ലാരോടും,
 ഏണാംകമൌലിതൻ നേത്രചകോരങ്ങൾ
 ക്കൂണായിമേവുമോ അല്ലയായ്കിൽ?
 പൂൎണ്ണനായുള്ളൊരുതിങ്കളെ മൌലിയിൽ
 പൂണ്ടുനിന്നീടുന്നു ശൈവലിംഗം
 എന്നതേതോന്നുന്നിതാനനം തൻകീഴേ
 നിന്നുവിളങ്ങുമക്കണ്ഠം കണ്ടാൽ
 തൂമുലയായൊരു മാലയക്കുന്നിൽനി-

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/62&oldid=205213" എന്ന താളിൽനിന്ന് ശേഖരിച്ചത്