താൾ:Padya padavali 7 1920.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii

ഇംഗ്ലീഷ് പള്ളിക്കൂടങ്ങൾക്കും ഈ പുസ്തകാവലി ഉപയോഗിക്കുമെന്നു വിശ്വസിക്കുന്നു.

തങ്ങളുടെ പുസ്തകങ്ങളിൽനിന്നു ആവശ്യമുള്ള ഭാഗങ്ങൾ എടുത്തുകൊള്ളുന്നതിനു പൂർണ്ണമനസ്സാലെ അനുവദിച്ചിട്ടുള്ള കവികളോടും പ്രകടനാധികൃതന്മാരോടും ഞാൻ കൃതജ്ഞനായിരിക്കുന്നു. എന്റെ അപേക്ഷാനുസാരം ഈ ജോലിയിൽ എന്നെ സഹായിച്ചിട്ടുള്ള വിദ്വാന്മാരോടും ഞാൻ കടപ്പെട്ടിട്ടുണ്ട്. ഇവരിൽ രാജകീയ കാളേജിൽ കുറെനാൾ മലയാളം പണ്ഡിതരായിരുന്നു്; ഇപ്പോൾ ഹൈക്കോർട്ടുവക്കീലായിരിക്കുന്ന മിസ്റ്റർ പി.കെ. നാരായണ പിള്ള ബി.ഏ, ബി.എൽ., തിരുവനന്തപുരം ഗറത്സ് മലയാളം ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന മിസ്റ്റർ കെ.ആർ. കൃഷ്ണപിള്ള ബി.ഏ. എന്ന ഈ രണ്ടു പണ്ഡിതന്മാർ ഈ ജോലിയുടെ ഭാരം മുഴുവൻ വഹിച്ചിട്ടുള്ളവരാകയാൽ ഇവരോട് എനിക്കുള്ള അധമർണ്യം അപരിഛേക്യം തന്നെ. പൂൎവ്വകഥാപ്രസംഗം അറിയുന്നതിനായി ഓരോ ഭാഗത്തിനും സരസവും സംക്ഷിപ്തവുമായ മുഖവുര എഴുതിച്ചേൎക്കുന്ന ഭാരം വഹിച്ചതും മിസ്റ്റർ കൃഷ്ണപിള്ള ആകുന്നു.

ഈ സങ്കലനത്തിനു വേണ്ടിടത്തോളം വ്യാപകത വന്നിട്ടുണ്ടെന്നു പറയാൻ ഞാൻ തയ്യാറില്ല. ഈ ന്യൂനത അടുത്ത പതിപ്പിൽ പരിഹരിക്കാമെന്നാണ് എന്റെ പ്രത്യാശ.

17-1-12 തിരുവനന്തപുരം കേരളവൎമ്മ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/6&oldid=210425" എന്ന താളിൽനിന്ന് ശേഖരിച്ചത്