താൾ:Padya padavali 7 1920.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൧
ദമയന്തിയുടെ ആശങ്ക

 വന്നീടാതോഷംനിന്നാലൊഴികെ-വന്നതിൽപ്രാണ
 സന്ദേഹമാപത്സിന്ധുചുഴിയെ
 തോന്നുന്നതെല്ലാമുണ്മയോ;
 നേരാരുചൊൽവതമ്മയോ?
 ഇവനോടുചേൎന്നാൽനന്മയോ
 4 ചാരിത്ര്യത്തിനുവെണ്മയോ?അറിയാവതല്ലേ|
 മാതാവെച്ചെന്നുകാണ്മനിന്നെ-ത്രൈലോക്യത്തിന്നു
 മാതാവെച്ചിന്തിച്ചു ഞാൻമുന്നെ-നന്മയ്ക്കുലോക-
 നാഥാനുഗ്രഹംപോരുമൊന്നെ-ധൎമ്മസംകടെ
 മാതാവെനിക്കുനളൻതന്നെ-
 അതിലോകരമ്യചേഷ്ടിതൻ,
 ഹതദൈവപാശവേഷ്ടിതൻ,
 ഖലനാശയാഗദീക്ഷിതൻ,
 അനുപേക്ഷണീയൻവീക്ഷിതൻ-വേഷപ്രഛന്ന
 5 എൻകാന്തനെന്നോടുണ്ടോവൈരം?ഇല്ലെന്നിരിക്കി-
 ലെന്തേതുടങ്ങിഇപ്രകാരം|എനിയ്ക്കുഘോര
 വൻകാട്ടിലാരുപോൽപരിവാരം|ഏതുചെയ്താലും
 വന്ദിപ്പതിനിങ്ങധികാരം-
 പാപമേതാപകാരണം,
 അതെല്ലാമിന്നുതീരണം.
 വിരഹംമേമൎമ്മദാരണം,
 അതിലേറെനല്ലൂമരണം, അതിദാരുണം

നളചരിതം ആട്ടക്കഥ ഉണ്ണായിവാൎയ്യർ


 (നാലാംദിവസം)


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/59&oldid=205106" എന്ന താളിൽനിന്ന് ശേഖരിച്ചത്