താൾ:Padya padavali 7 1920.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൬
പദ്യപാഠാവലി-ഏഴാംഭാഗം

 ആകുന്നമട്ടുജലബാധയൊഴിച്ചുവെള്ള
 ക്കാർകൂട്ടമിട്ടുവിലസുന്നൊരുകാലമല്ലേ

 7 സന്താപമേറിയധരാതലസാന്ത്വനത്തി-
 ന്നന്തർമ്മുദാസുരവരൻസലിലംതെളിച്ചു്
 ചന്തമ്പെടുന്നപടിചെയ്തൊരുമേഘവായു
 യന്ത്രപ്രയോഗമതുനിൎത്തി;നിലച്ചുവാതം.

 8 കേടറ്റകാർകുഴലുവെള്ളമൊഴിച്ചുമെയ്യിൽ
 പാടെപെടുംപൊടികളഞ്ഞുകുളിച്ചുഭൂമി,
 ചൂടുള്ളസൂൎയ്യകരമാംതുകിൽകൊണ്ടുതോൎത്തി
 മോടിക്കുചന്ദ്രകരവസ്ത്രമണിഞ്ഞിടുന്നു.

 9 ഏറ്റംബലിഷ്ഠനിഹനേൎത്തുവരുന്നനേരം
 തോറ്റോടുമേലഘുതയുള്ളവരെന്നയുക്ത്യാ
 കാറ്റത്തിടുന്നപതിരൊക്കയുമങ്ങദൂരെ
 മാറ്റുന്നതിന്നുഭുവിലോകരശേഷധാന്യം.

10 ഒന്നിച്ചുജന്മ,മൊരുപോലെവപുസ്സുകണ്ടാ-
 ലെന്നാലുമുള്ളിലൊരുസാരമൊഴിഞ്ഞമൂലം
 നന്നല്ലിതെന്നുപതിരങ്ങുകളഞ്ഞിടുന്നു
 നന്ദിച്ചുനെല്ലറയിലിട്ടിഹകാത്തിടുന്നു.

11 മാന്യങ്ങളാംപയറുഴുന്നുകളെന്നശിംബി-
 ധാന്യങ്ങൾനന്മണികളുള്ളിൽനിറഞ്ഞുമോദാൽ
 അന്യൂന്യമുത്സവരസത്തൊടുനൃത്തമാടി
 മിന്നുന്നമട്ടുകൊടിനീട്ടി വിളങ്ങിടുന്നു.

12 മുമ്പിൽ ജഗത്തിതഖിലംബഹുധൎമ്മമുൾക്കൊ
 ണ്ടമ്പോടു കാത്തൊരു മഹാബലിദൈത്യരാജൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/52&oldid=203977" എന്ന താളിൽനിന്ന് ശേഖരിച്ചത്