താൾ:Padya padavali 7 1920.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪
പദ്യപാഠാവലി-ഏഴാംഭാഗം

 അഗ്രേപുണൎന്നളവുകിട്ടീതവന്നുഭുജ-
 ഗേന്ദ്രത്വമുദ്രയതു; നാരായണായനമഃ

16 വൈദേഹിതന്നെയുംമടുത്തങ്ങുവന്നരിയ
 ഭൂദേവിനൾകിപരമാനന്ദരുപിണിയെ
 ആദോകൃശാനുഭഗവാനെന്നപോലധിക-
 മോദേനകൈതൊഴുതു;നാരായണായനമഃ

17 അപ്പക്ഷിരാജനരികേവന്നുപാൎക്കുമള
 വപ്പോൾഖഗേന്ദ്രവരകണ്ഠേകരേറിനത-
 കല്പദ്രുമംസകലവിശ്വൈകസാക്ഷിപര-
 ഴംപ്രാപധാമ;രിനാരായണായനമഃ

രാമായണം ഇരുപത്തിനാലുവൃത്തം
എഴുത്തഛൻ
----0----
൨൧

ഒരു സ്വാഗതം

[ശ്രീപാൎവതിയെ പരമേശ്വരനു വിവാഹംചെയ്തുകൊടുക്കണമെന്നപേക്ഷിക്കുന്നതിനായി തന്റെഗൃഹത്തിൽ വന്ന സപ്തർഷികളോടു ഹിമവാൻ പറഞ്ഞു]

 1 ഓൎത്തിടാത്തമഹിതാതിഥിരത്ന-
 പ്രാപ്തിയാവതുനിനയ്ക്കുകിലിപ്പോൾ
 പുഷ്‌പമെന്നിയെമുതിൎന്നഫലംതാൻ
 മാരിതാൻകൊടിയകാർമുകിലെന്യേ

 2 അന്ധകാരമതിൽനിന്നുമുണൎന്നാൽ
 കാരിരുമ്പുടലുകാഞ്ചനമായാൽ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/42&oldid=202502" എന്ന താളിൽനിന്ന് ശേഖരിച്ചത്