താൾ:Padya padavali 7 1920.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯
സ്വൎഗ്ഗാരോഹണം

2

ബ്രഹ്മാവുതാനിതവണങ്ങുന്നുവിശ്വജന-
സമ്മോദമേകുവതിനാലോകനേനതവ,
അമ്മാമലക്കമനിപുൽകുംപുരാനുമിത
സമ്മോദവാനരികിൽ; നാരായണായ നമഃ

3

എണ്ണേറുവോരുപരമാനന്ദവാരിനിധി
തിണ്ണംവളൎന്ന തിരമാലാശതാവലികൾ
കണ്ണായിരത്തിലുമുതിർപ്പിച്ചുവാൎത്തരിയ
വിണ്ണോരിൽവീരനിത; നാരായണായനമഃ

4

ദിക്ഷുപ്രസന്നമതിവിദ്യാധരാവലിയു-
മക്ഷുഭ്രഭക്തിഭരഗന്ധർവപാളികളും
അക്ഷീണകാന്തിതടവീടുന്നയക്ഷഗണ-
ലക്ഷംവിമാനമതിൽ; നാരായണായനമഃ

5

വേദങ്ങൾ നാലുമിതമൂൎത്തീകരിച്ചരികി-
ലാദൊവിളങ്ങിനൊരുഗായത്രിതാനുമിത
ആദിത്യചന്ദ്രശിഖിതേജസ്രയങ്ങളിത
മോദേനവന്നു; ഹരിനാരായണനമഃ

6

ഇത്ഥംപ്രഭഞ്ജനസുതൻചെന്നുണൎത്തുമള
വത്യാദരേണപരമൊന്നങ്ങുനോക്കിദിവി;
ബദ്ധാദരംനഭസിവന്ദിച്ചുവാനവരു
മുത്താനലോചനനെ; നാരയണായനമഃ

7

മുപ്പാരിടത്തിനുമരിഷ്ടങ്ങൾപോക്കുവതി
നിബ്ഭൂമിതന്നിൽവിലസീടുന്നകൽപ്പതരു
ശില്പംകലൎന്നതിരുമൂർദ്ധാവിൽവാനവരു
പുഷ്പങ്ങൾതൂകി; ഹരിനാരായണായനമഃ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/37&oldid=175404" എന്ന താളിൽനിന്നു ശേഖരിച്ചത്