താൾ:Padya padavali 7 1920.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮
പദ്യപാഠാവലി-ഏഴാംഭാഗം

രണ്ടുകൂട്ടക്കാരുമായിച്ചേരുവാനുള്ള ദുൎമ്മോഹം
കൊണ്ടുപാഴിൽ പ്രയത്നങ്ങൾചെയ്തുഞാൻമക്കളേകേൾപ്പിൻ!
എലിയുംപൂച്ചയുംതമ്മിൽകീരിയുംസർപ്പവുംതമ്മിൽ
പുലിയുംഗോക്കളുംതമ്മിൽകാക്കയുംമൂങ്ങയുംതമ്മിൽ
ഒരുനാൾചേർച്ചയുണ്ടാമോഎന്നപോലെ കണ്ടുകൊൾവിൻ
കുരുക്കൾപാണ്ഡവന്മാരുംതങ്ങളിലുള്ള വൈഷമ്യം,
ഉമ്മരത്തെപ്പല്ലുകൊണ്ടു ചിരിക്കുന്നമ്മളെക്കണ്ടാൽ
ഉള്ളിലെപല്ലുകൾകൊണ്ടിട്ടിരുമ്മും പാണ്ഡുപുത്രന്മാർ
തുഷ്ടികൂടാതഹോ തൂക്കക്കാരുടെനൽച്ചിരിപോലെ
സ്പഷ്ടമായികണ്ടുപോരാനുണ്ണികൾക്കുമോഹമെങ്കിൽ
ഒട്ടുമെതാമസിക്കാതെഗമിപ്പിൻ! മക്കളേ! നിങ്ങൾ
എട്ടുനാളിലകമിങ്ങുവരേണംബാലകന്മാരെ!

സഭാപ്രവേശം (തുള്ളക്കഥ)
കുഞ്ചൻനമ്പ്യാർ
൧൯

സ്വൎഗ്ഗാരോഹണം

ഒന്നാംഭാഗം

[ശ്രീരാമചന്ദ്രൻ്റെ അവതാരകാൎയ്യങ്ങൾ നിർവഹിച്ചതിെ‌ന്റെ ശേഷം വൈകുണ്ഠയാത്രക്കായി ആരംഭിച്ചപ്പോൾ]

1 ചൊന്നാനണഞ്ഞരികിൽവന്നങ്ങുവായുസുത
 നന്നേരമാത്മാവതിതന്നോടുരാമനോടു
 ഉന്നമ്രകീർത്തിതടവീടുന്നുരാമ! പുന
 രൊന്നങ്ങുനോക്കിദിവി;നാരായണായയമ:

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/36&oldid=202035" എന്ന താളിൽനിന്ന് ശേഖരിച്ചത്