താൾ:Padya padavali 7 1920.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭
ഒരു കരുതൽ

എത്രയുംബന്ധുവായിട്ടുണ്ടേഷണിക്കാരനങ്ങേകൻ
ശത്രുപക്ഷക്കാരിൽമുൻപൻശാഠ്യമോരോന്നുളമവാക്കും
അത്രനമ്മെച്ചതിപ്പാമനല്ലാതെമറ്റുതൊഴിലില്ലാ;
താനല്ലെന്നുഭാവിക്കുംതരംനോക്കിപ്രയോഗിക്കും
സ്ഥാനത്തങ്ങൊരേടത്തുംതൻറെവേഷംകാട്ടുകില്ലാ
മാനത്തുപറക്കുന്നപരുന്തുപക്ഷിയെപ്പോലെ
മീനത്തേക്കൊക്കിലാക്കിക്കൊണ്ടുപോയെ അറിഞ്ഞീടു
കപ്പാനുംമടിയില്ലാകാമിനിമാർകളെപ്പാട്ടിൽ
വയ്പാനുംമടിയില്ലാവധിപ്പാനുംമടിയില്ല
നമ്മെച്ചെണ്ടകൊട്ടിപ്പാൻതരംനോക്കിനടക്കുന്നു
നന്മയ്ക്കുനിരൂപിച്ചിട്ടബദ്ധംവന്നുപോകല്ലാ
വെട്ടത്തുകാണുകില്ലാപുറകെനിന്നൊരുവെടി
പൊട്ടിക്കുന്നതേകേൾക്കുചത്തുവീഴുന്നതേകാണു
അങ്ങിനെയുള്ളൊരുദേഹമങ്ങിതെന്നുപ്രയോഗിക്കു
മെങ്ങിനെയെന്നറിയാതെഇജ്ജനത്തെച്ചതികൂട്ടും
എന്നുടെമക്കളെനിങ്ങളായവൻറെകപടത്തിൽ
ചെന്നുചാടിവലയാതെപോന്നുകൊൾവിൻവിരവോടെ
സജ്ജനങ്ങളിരിക്കുന്നദിക്കിലേസഞ്ചരിക്കാവൂ
ദുർജനങ്ങളോടുചേൎന്നാൽ ദൂഷണംസംഭവിച്ചീടും
ഓട്ടുപാത്രങ്ങളിൽനല്ലപുളിച്ചതൈരൊഴിച്ചെന്നാൽ
കൂട്ടുവാൻകൊള്ളരുതെന്ന് കേട്ടുകണ്ടീടുന്നതല്ലോ
കാട്ടുമൂർഖപാമ്പിനെകൈകൊണ്ടുമെല്ലെത്തലോടിത്തൻ
പാട്ടിലാക്കാമെന്നമോഹംമാനുഷന്മാൎക്കുളവാമോ?
അജ്ജനങ്ങൾക്കിജ്ജനത്തോടുള്ള വൈരംപോകയില്ല‌
ഇജ്ജനങ്ങൾക്കജ്ജനത്തോടുള്ളവൈരവുമപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/35&oldid=175396" എന്ന താളിൽനിന്ന് ശേഖരിച്ചത്