താൾ:Padya padavali 7 1920.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൧
പമ്പാസരസ്

 പോകാമേഞങ്ങൾപുനരേകതോ,മാനസി
 മോഹിച്ചിങ്ങുവന്നുബഹുലാഭം


നളചരിതം ആട്ടക്കഥ രണ്ടാംദിവസം
ഉണ്ണായിവാൎയ്യർ
----0----
൧൬

പമ്പാസരസ്

(രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു നടന്നു പമ്പാതീരത്തിൽ എത്തിയപ്പോൾ ആ സരസ്സിൻറെ ഭംഗിയെ വർണ്ണിച്ചു രാമൻ ലക്ഷ്മണനോടു പറഞ്ഞു.)

സൗമിത്രേ!പമ്പശോഭിപ്പൂവൈഢൂൎയ്യത്തെളിനീരുമായ്
പത്മോല്പലംവിരിഞ്ഞൊത്തുനാനാവൃക്ഷങ്ങൾ ചേൎന്നതായ്
സൗമിത്രേകാൺകകാഴ്ചയ്ക്കുനല്ലപമ്പാവനത്തെ നീ
സശൃംഗമട്ടിൽശോഭിപ്പതിങ്ങുകുന്നെതിർശാഖികൾ
മാലാണ്ടെനിക്കുമേപമ്പശോഭിപ്പൂനല്ലകാടുമായ്
പലപൂവുകളുംചിന്നിക്കുളുർനീരൊത്തുനന്മയിൽ
പത്മങ്ങളുംനീളെനിറഞ്ഞേറ്റംകാഴ്ചയ്ക്കുനല്ലതായ്
സർപ്പവ്യാളങ്ങൾമേളിച്ചു മൃഗപക്ഷികൾതിങ്ങിയും,
നീലിച്ചുമഞ്ഞച്ചൊരിളംപുല്ലിടംമിന്നിടുന്നിതാ
ചൗക്കാളങ്ങൾവിരിച്ചോണം നാനാവൃക്ഷസുമങ്ങളാൽ
പുഷ്പമേറെപ്പെരുത്തുള്ള വൃക്ഷശൃംഗങ്ങൾനീളവേ
അറ്റത്തുപൂത്തലതകൾമുറ്റുംചുറ്റിപടൎന്നവ.
നോക്കികാണുകസൗമിത്രേ!പൂക്കളേറിയകാടുകൾ

4
 
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/33&oldid=201942" എന്ന താളിൽനിന്ന് ശേഖരിച്ചത്