താൾ:Padya padavali 7 1920.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദ്യപാഠാവലി-ഏഴാംഭാഗം

വിദ്യാനിരതശീലന്മാൎക്കനാരത-
മഭ്യാസമില്ലായ്കിൽവന്നുപോംസംശയം
പാഷണ്ഡികൾകലൌവേദങ്ങൾവാദിച്ചു
ദൂഷണംചെയ്തുതള്ളീടുന്നതുപോലെ,
കൂടിനദികളഴിസേതുഖണ്ഡിച്ചു
തോടുംപുഴകളുമൊന്നായൊലിക്കുന്നു

ഭാഗവതം കിളിപ്പാട്ട്
എഴുത്തഛൻ


നളപ്രവാസം

[ചൂതിൽ പരാജിതനായ നളനെ പുഷ്കരൻ നാടുകടത്തിയതിന്റെ ശേഷമുണ്ടായവൃത്താന്തം]

 1 പൃത്ഥ്വീചക്രൈകനാഥേനിഷധനരപതൌ
 നിൎഗ്ഗതേചൂതുചൊല്ലി
 ത്യക്ത്വാനാടുംനികേതങ്ങളുമധികധനൌ
 ഘങ്ങളുംമറ്റുമെല്ലാം
 ശ്രുത്വാതൻകാന്തവൃത്തംപരവശഹൃദയം
 മന്ദിരാന്മന്ദമന്ദം
 മുഗ്ദ്ധാസാപിപ്രതസ്ഥെശിവശിവദമയ-
 ന്തീവിഷാദാവഹന്തീ.

 2 ആളിമാരുമഥചേടിമാൽമ-
 ന്നാളിലാകുലതയാതദന്തികേ
 നീളെനിന്നുരുദുൎവ്വിഷാദിനീ
 വ്രീളപൂണ്ടവരൊടേവമാഹസാ.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/12&oldid=213206" എന്ന താളിൽനിന്ന് ശേഖരിച്ചത്