താൾ:Padya padavali 7 1920.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വർഷകാലം

അവ്യക്തമായിരിക്കുംപരബ്രഹ്മണി
സുവ്യക്തമാംത്രിഗുണങ്ങളതുപോലെ.
സൂൎയ്യേന്ദുതാരകാശോഭകൾമന്ദിച്ചു.
ക്രൂരമാംവായുവുംവീശീതുമേൽക്കുമേൽ
പ്രാണഭയംവരുമാറങ്ങിടികളും,
കാണായിഘോരമായുള്ള വർഷങ്ങളും.
കാഠിന്യമായികിടന്നൊരുമേദിനീ
കാഠിന്യമന്യേയെചെളിയായ് ചമഞ്ഞിതു
സസ്യസംപൂർണ്ണയായ് വന്നുധരിത്രിയും,
മത്സ്യങ്ങൾശക്തിവർദ്ധിച്ചുപുളച്ചിതു.
മൗനംകലൎന്നുകിടന്നമണ്ഡൂകങ്ങ-
ളാനന്ദമോടുഘോഷങ്ങൾതുടങ്ങിനാർ,
അന്തണർമൗനകൎമ്മങ്ങൾകഴിച്ചതി-
സ്വാന്തൎമ്മുദാവാൎത്തഘോഷിപ്പതുപോലെ
ശുഭ്രതോയങ്ങളശുഭ്രതോങ്ങളു-
മെത്രയുംതമ്മിൽകലൎന്നുകൊണ്ടങ്ങനെ
മുഖ്യനദികൾസംഗമംകൊണ്ടുദധിയും
വിഖ്യാതമുജ്വലിച്ചൂൎമ്മികൾപൊങ്ങിയും
ചിത്തേപരിപാകമില്ലാതയോഗിക്കു
ചിത്തത്തിൽഭോഗങ്ങൾവർദ്ധിച്ചതുപോലെ.
ഗൎവ്വിച്ചുമേഘങ്ങൾവർഷിച്ചതുകൊണ്ടു
പൎവതവൃന്ദങ്ങളേതുമിളകീല
നിത്യമുക്തന്മാൎക്കുമൃത്യുവെന്നുള്ളൊരു
ചിത്തഭ്രമമുള്ളിലില്ലാത്തതുപോലെ.
മാൎഗങ്ങൾസഞ്ചാരലോപാൽതണംകൊണ്ടു
മാൎഗ്ഗമറിവതിന്നുണ്ടായിസംശയം,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/11&oldid=212366" എന്ന താളിൽനിന്ന് ശേഖരിച്ചത്