താൾ:Otta slokam Malayalam 1921.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷരക്രമം അനുസരിച്ചോ അല്ല ഇവിടെ ശ്ലോകങ്ങൾ പ്രസിദ്ധം ചെയ്തിട്ടുള്ളത്. ശ്ലോകങ്ങൾക്കെല്ലാം തമ്മിൽ തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാലും പ്രകൃതമെന്തെന്നു വ്യാഖ്യാനം കൊണ്ടറിയാവുന്നതുകൊണ്ടും വായനക്കാർക്കു പല രസവും ഇടകലർന്നു വരേണ്ടതിനുമാണ് പെട്ടെന്നു പ്രകൃതം മാറിമാറി ഒരു ബയിസ്കോപ്പിനോടു സാദൃശ്യം തോന്നത്തക്കവിധംശ്ലോകങ്ങളെല്ലാം ഈവിധം ചേർത്തിട്ടുള്ളത്. ഒരു പുസ്തകത്തിൽ പ്രസിദ്ധം ചെയ്തതാണെന്നു വിചാരിച്ചു ത്യാജ്യകോടിയിൽ ഉൾപ്പെടുത്താതെ ‘കന്ദുകത്രയം’ മുതലായ ദുർല്ലഭം ചില നല്ല ശ്ലോകങ്ങൾ ഇവിടെ സ്വീകരിച്ചിട്ടുണ്ടു്. ചില മഹാക്ഷേത്രങ്ങളിലുള്ള ശിലാലിഖിതങ്ങളും ഈ പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയതായി കാണാം. വ്യാഖ്യാനമെഴുത്തിൽ അർത്ഥകാഠിന്യമില്ലാത്ത ചില ശ്ലോകങ്ങൾക്കു പ്രകൃതം കാണിച്ചും അധികം പ്രചാരമില്ലാത്ത ഒന്നോ രണ്ടോ സംസ്കൃതവാക്കുകൾ ഉണ്ടെങ്കിൽ അതിന്ന് അർത്ഥം കാട്ടിയുമേ പോന്നിട്ടുള്ളു. പ്രത്യുത ചില ശ്ലോകങ്ങൾ ക്ക് വ്യാഖ്യാനം കുറച്ചു ദീർഘിക്കേണ്ടിയും വന്നിട്ടുണ്ടു്. ശാസ്ത്രദൃഷ്ട്യാ നോക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:Otta_slokam_Malayalam_1921.pdf/5&oldid=202469" എന്ന താളിൽനിന്ന് ശേഖരിച്ചത്