താൾ:Otta slokam Malayalam 1921.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മാർക്കും വായിച്ചു രസിക്കത്തക്ക നിലയിലല്ലാതെ ഇപ്പോൾ കിടക്കുന്നതുമായ ശ്ലോകങ്ങളെല്ലാം ശേഖരിച്ച് ഒരു പുസ്തകരൂപേണ പുറത്തിറക്കേണമെന്നു ഞാൻ ആഗ്രഹിച്ച് അതിനു ശ്രമിച്ചു പോന്നതിന്റെ ഫലമായി പരിണമിച്ചതാകുന്നു ഈ ഒറ്റശ്ലോകപുസ്തകം. കയ്യിൽ കിട്ടിയ ശ്ലോകങ്ങളിൽ ചിലതു വ്യുല്പത്തികൊണ്ടുമാത്രം ഭാവാർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവയാകയാലും വ്യുല്പത്തി കുറച്ചു കുറഞ്ഞവർക്കും വായിച്ചു രസിക്കേണമെന്നു കരുതിയുമാണ് ശ്ലോകങ്ങൾക്കു സംക്ഷിപ്തമായ ഭാഷാവ്യാഖ്യാനം എഴുതുവാൻ ഞാൻ നിർബന്ധിതനായത്. ഇനിയും അവശ്യം പ്രസിദ്ധീകരണയോഗ്യങ്ങളായ നല്ല നല്ല ഒറ്റ ശ്ലോകങ്ങൾ കിടപ്പുണ്ടെന്നെനിക്കറിയാം. എന്തുചെയ്യാം. ശ്ലോകങ്ങളെല്ലാം പലരുടേയും കൈവശമായിട്ടാണല്ലോ കിടക്കുന്നത്. തല്ക്കാലം കിട്ടിയ അഞ്ഞൂറു ശ്ലോകങ്ങൾ ഇതാ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.

ഓരോരോ വിഷയങ്ങളെ വേർതിരിച്ചോ അലങ്കാരശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയോ അ
"https://ml.wikisource.org/w/index.php?title=താൾ:Otta_slokam_Malayalam_1921.pdf/4&oldid=202461" എന്ന താളിൽനിന്ന് ശേഖരിച്ചത്