താൾ:Otta slokam Malayalam 1921.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതാരിക

പ്രാചീനരും അർവ്വാചീനരുമായ കവികൾ ഓരോരോ സന്ദർഭങ്ങളിലായി അനേകം നല്ല നല്ല ഒറ്റശ്ലോകങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ ചിലത് ഇനിയും അച്ചടിച്ചു പുറത്തിറങ്ങാതെ കാലംകൊണ്ട് തീരെ നശിച്ചു പോകത്തക്ക വിധത്തിൽ കിടക്കുന്നതേ ഉള്ളൂവെന്നും എല്ലാവർക്കും അറിവുള്ള ഒരു സംഗതിയാണല്ലൊ. ചില ശ്ലോകങ്ങൾ കർണാകർണ്ണികയാ കേട്ടുകേൾപ്പിച്ച് ഒരു വിധം പ്രചാരം വന്നിട്ടുണ്ടാകും. മറ്റു ചിലത് ചില വയോവൃദ്ധന്മാർക്കു മാത്രം അറിവുണ്ടായിരിക്കാം.വേറെ ചിലത് ചിലരുടെ നോട്ടുബുക്കിൽ കിടന്ന് അവസാനം ചിതലുകളുടെ ഭക്ഷണത്തിനുമാത്രം ഉപകരിക്കുന്നതായിരിക്കും. ചില കവിതകൾ ഏതാനും ചില സംസ്കൃതപണ്ഡിതന്മാരുടെ കാലശേഷം നാമാവശേഷമായി പോകുവാൻ ഇടയുള്ളവയും ഉണ്ട്. ഇങ്ങനെ ഭാവിയിൽ നശിച്ചു പോകുന്നതും എല്ലാ സഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:Otta_slokam_Malayalam_1921.pdf/3&oldid=209979" എന്ന താളിൽനിന്ന് ശേഖരിച്ചത്