ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Oru udbodhanam.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മുഖവുര.

കേരളത്തിലെ കൎമ്മാളർ സാമുദായികവും രാഷ്ട്രിയവുമായി അനുഭവിക്കുന്ന അവശതകളേപ്പറ്റി ചിന്തിച്ചപ്പോൾ ആ ചിന്താഫലം ഒരു ചെറുകവിതാരൂപത്തിൽ രേഖപ്പെടുത്തുവാൻ ഇടയാക്കുകയും, അടുത്തകാലത്തു കൊല്ലത്തുവച്ചു നടന്ന ഒരു വിശ്വകൎമ്മയോഗത്തിൽ അതു വായിച്ച് പരസ്യപ്പെടുത്തുകയും ചെയ്തു. അതിനുശേഷം സമുദായസ്നേഹികളായ എന്റെ പല സ്നേഹിതന്മാരും ഇതരസമുദായത്തിൽപെട്ട അനേകം യോഗ്യന്മാരും നിർബ്ബന്ധിച്ചതിനാലാണു ഇപ്പോൾ അതു് അച്ചടിച്ചു പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചത്. ഒരു ഉത്തമ ഗുരുനാഥനെപ്പോലെ നിശിതാഭിപ്രായങ്ങളെക്കൊണ്ട് ഈ കവിതയെ എന്നാലാവും വിധം നന്നാക്കുവാനിടയാക്കി അനുഗ്രഹപൂർവമായ ഒരു അഭിപ്രായം എഴുതിത്തന്നു എന്നെ പ്രോത്സാഹിപ്പിച്ച ശ്രീമാൻ, കാവുങ്ങൽ നീലകണ്ഠപ്പിള്ള അവർകളോട് എന്നും ഞാൻ കടപ്പെട്ടവനാണ്. എന്റെ അപേക്ഷാനുസരണം, കഴിയുന്നതും വേഗത്തിൽ അമൂല്യവും സംക്ഷിപ്തവുമായ ഒരു അഭിപ്രായം എഴുതി. അയച്ചു് എന്നെ അനുഗ്രഹിച്ച ഉള്ളൂർ മഹാകവിയുടെ മേൽ എനിക്കുള്ള അതിർകവിഞ്ഞ ഭക്ത്യാദരബഹുമാനങ്ങളെ പ്രദൎശിപ്പിച്ചുകൊണ്ടും, എന്റെ ഉത്തമസുഹൃത്തും മറെറാരു അഭിപ്രായകൎത്താവുമായ ജ്യോത്സ്യൻ, ശ്രീമാൻ, കെ. നീലകണ്ഠനാചാരിയവർകൾക്ക് സ്നേഹപുരസ്സരം വന്ദനം പറഞ്ഞുകൊണ്ടും, എന്റെ ആദ്യത്തെ ഈ ചെറുകവിത വിശ്വകൎമ്മസമുദായത്തിൻറയും പൊതുജനങ്ങളുടേയും മുമ്പാകെ സമൎപ്പിച്ചു കൊള്ളുന്നു.

ഗ്രന്ഥകർത്താവ്.
"https://ml.wikisource.org/w/index.php?title=താൾ:Oru_udbodhanam.pdf/5&oldid=237896" എന്ന താളിൽനിന്ന് ശേഖരിച്ചത്