താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കോലപ്പെടുത്തിയിരിക്കുന്നത് ! ജനങ്ങളിൽ ചിലരുടെ സ്വഭാവമാണത്. ശുഭ്രമായി നിർമ്മലമായ വസ്ത്രവെ കണ്ടുസഹിപ്പാൻ അവരുടെ ദുഷ്ടമനസ്സിനു കഴികയില്ല. അതിന്നു ചളിവാരിതേക്കണം. യഥാർത്ഥത്തിൽ യോഗ്യരായ മനുഷ്യരുടെ യോഗ്യത മറ്റു ചിലർക്കു കണ്ടുസഹിപ്പാൻ കഴിയാത്തതിനാൽ അതിനെ മലിനപ്പെടുത്തുവാൻ ചെയ്യുന്ന ശ്രമങ്ങളാണ് ഈ അപവാദങ്ങൾ.

മാലിനി - ശരിയാണു നീ പറഞ്ഞത്. ആട്ടെ, അതൊക്കെ പറഞ്ഞിരിപ്പാൻ നമ്മൾക്ക് സമയമില്ല.

സൌദാ - നേരാണ്. നമ്മൾ നമ്മളുടെ കാർയ്യം പറയുക. മഹാരാജാവു തീപ്പെട്ടുപോയതു പുത്രശോകംകൊണ്ടാണെന്നല്ലെ നീ പറഞ്ഞത് ? അതിനെപ്പററി ഞാൻ അരുന്ധതിദേവിയാടു ചോദിച്ചു.

മാലിനി - ദേവി എന്തു പറഞ്ഞു ?

സൌദാ - മഹാരാജാവിന്ന് ഒരു ശാപം ഉണ്ടായിരുന്നുപോൽ.

മാലിനി - ശാപമൊ ? എന്തുശാപം ? മഹാരാജാവിന്നെന്തു ശാപം ?

സൌദാ - പുത്രന്മാരെ കാണാതെ മരിക്കാൻ സംഗതിവരണമെന്ന് ഒരു മഹർഷി ശപിച്ചിരുന്നുപോൽ.

മാലിനി - നേരൊ അതിനെന്തു സംഗതി ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/98&oldid=207730" എന്ന താളിൽനിന്ന് ശേഖരിച്ചത്