ന്മാരാണ് എന്നൊക്കെ പറയപ്പെടുന്ന ചില ബ്രഹ്മാണ്ഡവങ്കന്മാരുണ്ടല്ലൊ, അവർ ഈ വക അപവാദങ്ങൾ വല്ല കൊള്ളാത്തവരും പറയുന്നതിനെ, കൊണ്ടാടുന്നതല്ലെ അത്ഭുതം. ഞാൻ ഈ പ്രത്യേകം സംഭവത്തെപ്പററി പറകയല്ല, സാധാരണ നടവടി പറകയാണ്.
മാലിനി - യോഗ്യന്മാർ രണ്ടുതരത്തിലല്ലെ ? -- യഥാർത്ഥഗുണംകൊണ്ടു യോഗ്യന്മാരായവർ, സംഗതിവശാൽ കുറെ പണമുണ്ടായതുകൊണ്ടൊ, വലിയ തറവാട്ടിൽ ജനിപ്പാൻ ഇടയായതുകൊണ്ടൊ, യോഗ്യന്മാരാണെന്നു പറയപ്പെടുന്നവർ. രണ്ടാമത്തെ കൂട്ടർക്ക് ആദ്യം പറഞ്ഞവരെ വല്ലവിധത്തിലും അവമാനത്തിലാക്കുന്നത് വലിയ രസമാണ്. അതാണ് ഈ വക അപവാദങ്ങൾ മുളച്ച ദിക്കിൽ നശിക്കാതെ, വളർന്നു പടരാൻ സംഗതിവരുന്നതിൻറെ രഹസ്യം. കാണുന്നില്ലെ, തടിച്ചു കൂറ്റനായി ഭയങ്കരനായ ഒരു പട്ടിയെ കാണുമ്പോൾ, ധനവാൻറെ മടിയിൽ കിടന്നു വളരുന്ന ചെറിയ ജാതി പട്ടികൾ കുരച്ചു ലഹളകൂട്ടുന്നതു കാണുന്നില്ലെ. ആ വലിയ പട്ടി തിരിഞ്ഞു നോക്കുകകൂടി ചെയ്യുന്നില്ല.
സൌദാ - എന്നുമാത്രമല്ല, കോവിലകത്തിൻറെ പുറമതിൽ നീ കണ്ടുവോ ? വെള്ളവലിച്ചു എത്ര ഭംഗിയാക്കി വെച്ചിരിക്കുന്നു. അതിനെ എത്ര പേരാണ്, രാജവീഥിയിലെ മണ്ണുചവിട്ടി, കാലടിപതിപ്പിച്ചു അല
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.