താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു ഇല്ല. കാടു നാടാക്കുന്നതും നാടു കാടാക്കുന്നതും അവനവൻറെ മനസ്സാണ്. ലോകോപകാരം ചെയ്വാൻ കാട്ടിലും, തഞ്ജവും സൗകർയ്യവും ഉണ്ടാകും. കാട്ടിൽ ചെന്നിരുന്നു, നാട്ടിനെ നോക്കുമ്പോഴാണ് നാട്ടിൻറെ ഗുണദോഷങ്ങൾ ശരിയായി കണ്ടറിയുക. നീ കാട്ടിൽ പോയിട്ട്, ഈ നാട്ടിൻറെ ദോഷപരിഹാരത്തിന്നു പരിശ്രമിക്കുക. ഈശ്വരൻ നിന്നെ അനുഗ്രഹിക്കും.

ലക്ഷ്മണം - ഭഗവാനെ, ജ്യേഷ്ഠൻറെ ഒന്നിച്ചു പോവാൻ അനുഗ്രഹിക്കണം. (നമസ്കരിക്കുന്നു )

വസിഷ്ഠൻ - (പിടിച്ചെഴുന്നേല്പിച്ചിട്ട്) വത്സാ, നിന്നെ പ്പോലെ സഹോദരസ്നേഹവും ഗുരുഭക്തിയും ഉള്ളവർ ലോകത്തിൽ ആരും ഇല്ല. നിണക്കു മംഗലം ഭവിക്കട്ടെ.

സീത - ഭഗവാനെ, സീത നമസ്കരിക്കുന്നു.

വസിഷ്ഠൻ - വത്സെ, ഇതാണല്ലൊ എനിക്കു സഹിച്ചുകൂടാത്തത്. കേവലം ഒരു ഋഷിയായ എന്നെക്കൂടി ഇത്രമേൽ സങ്കടപ്പെടുത്തുന്ന കാർയ്യം ഗൃഹസ്ഥന്മാരായവരെ എത്ര പീഡിപ്പിക്കും ? പതിവ്രതെ, നിൻറെ പേർ ആചന്ദ്രതാരം സൽഗുണങ്ങൾക്കു പർയ്യായമായി പ്രശോഭിക്കട്ടെ.

സീത - ഭഗവാനെ എൻറെ അച്ഛൻ എന്നെ\പറ്റി അന്വേഷിക്കുമ്പോൾ എല്ലാവിവരവും പറഞ്ഞു ധരിപ്പിക്കേണം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/93&oldid=207725" എന്ന താളിൽനിന്ന് ശേഖരിച്ചത്